ന്യൂഡല്‍ഹി: കര്‍ഷകരുടെ രാജ്യവ്യാപക പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി. ഡല്‍ഹി - യുപി അതിർത്തികളിൽ ഭാരതീയ കിസാൻ യൂണിയന്‍റെ നേതൃത്വത്തിലുള്ള ട്രാക്ടർ റാലി നടക്കാനിരിക്കെയാണ് രാഹുല്‍ പിന്തുണ അറിയിച്ചത്.
കേന്ദ്രസര്‍ക്കാരിന്‍റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പോരാടുന്ന കര്‍ഷകര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. "ഞങ്ങള്‍ സത്യാഗ്രഹികള്‍ അന്നദാതാക്കള്‍ക്കൊപ്പമാണ്" - രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു.
-
सीधी-सीधी बात है-
— Rahul Gandhi (@RahulGandhi) June 26, 2021 " class="align-text-top noRightClick twitterSection" data="
हम सत्याग्रही अन्नदाता के साथ हैं।#FarmersProtest
">सीधी-सीधी बात है-
— Rahul Gandhi (@RahulGandhi) June 26, 2021
हम सत्याग्रही अन्नदाता के साथ हैं।#FarmersProtestसीधी-सीधी बात है-
— Rahul Gandhi (@RahulGandhi) June 26, 2021
हम सत्याग्रही अन्नदाता के साथ हैं।#FarmersProtest
സമരം ഏഴ് മാസം പൂര്‍ത്തിയാകുന്നതിന്‍റെ ഭാഗമായാണ് ഇന്ന്(ജൂണ്‍ 26) കര്‍ഷകര്‍ രാജ്യവ്യാപകമായി രാജ് ഭവനുകള്‍ ഉപരോധിക്കുന്നത്. കൃഷിയും ജനാധിപത്യവും സംരക്ഷിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഉപരോധം.
Also Read: ഡല്‍ഹിയില്‍ കനത്ത സുരക്ഷ; കര്‍ഷക സമരം അട്ടിമറിക്കാൻ ഐ.എസ്.ഐ
കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാൻ രാഷ്ട്രപതി ഇടപെടണമെന്ന് സംയുക്ത് കിസാന്‍ മോര്‍ച്ച് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും കര്‍ഷകര്‍ നിവേദനവും സമര്‍പ്പിക്കും. ഉപരോധം സമാധാനപരമായി നടക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു.
അതേസമയം, കര്‍ഷക സമരം അട്ടിമറിക്കാൻ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഇന്‍റര്‍ സര്‍വീസസ് ഇന്‍റലിജൻസ് നീക്കമുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.