ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. വിസ്ത പദ്ധതിക്ക് ചെലവിടുന്ന 13,450 കോടിക്ക് രാജ്യത്തെ 45 കോടി ജനങ്ങളെ വാക്സിനേറ്റ് ചെയ്യാനാകും. അല്ലെങ്കില്‍ ഒരു കോടി ഓക്സിജന്‍ സിലിണ്ടറുകള്‍ ലഭ്യമാക്കാനാകും, അതുമല്ലെങ്കില്‍ ന്യായ് പദ്ധതി വഴി രണ്ടു കോടി കുടുംബങ്ങള്‍ക്ക് 6000 രൂപ വീതം നല്‍കാനാകും. എന്നാല്‍ പ്രധാനമന്ത്രിക്ക് ജനങ്ങളുടെ ജീവനേക്കാള്‍ തന്‍റെ ഈഗോയാണ് വലുതെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ALSO READ കൊവിഡ് വ്യാപനത്തെത്തുടർന്ന് ജെഇഇ മെയിൻ പരീക്ഷകൾ മാറ്റിവെച്ചു
രാജ്യത്ത് കൊവിഡ് വൈറസ് വ്യാപനം തടയാനുള്ള ഏക മാർഗം സമ്പൂർണ ലോക്ക് ഡൗണാണെന്ന് രാഹുൽ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് രാഹുൽ നിലപാട് മാറ്റിയത്. കേന്ദ്രം യാഥാർഥ്യം ഉൾക്കൊള്ളുന്നില്ലെന്നും സർക്കാരിന്‍റെ നിഷ്‌ക്രിയത്വം പാവപ്പെട്ട ജനങ്ങളുടെ മരണത്തിലേക്കാണ് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിന് വീഴ്‌ച പറ്റിയെന്ന് രാഹുൽ നേരത്തെയും വിമർശനം ഉന്നയിച്ചിട്ടുണ്ട്.
ALSO READ വിവാദ പരാമര്‍ശം : കങ്കണ റണാവത്തിന്‍റെ അക്കൗണ്ട് പൂട്ടി ട്വിറ്റര്‍
കൊവിഡ് കേസുകള്‍ അനുദിനം വര്‍ധിക്കുന്ന സമയത്ത് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ കാഴ്ചപ്പാടോടെ നീങ്ങണമെന്നും ഈ ഘട്ടത്തില്‍ സെന്‍ട്രല്‍ വിസ്തയ്ക്കുവേണ്ടി വന്‍തുക ചെലവഴിക്കരുതെന്നും കഴിഞ്ഞ ദിവസവും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.