ETV Bharat / bharat

ഓൾഡ് ഡൽഹിയിലെ പ്രിയ ഭക്ഷണങ്ങൾ ആസ്വദിച്ച് രാഹുൽ; കുനാൽ വിജയകറുമൊത്തുള്ള ചിത്രങ്ങൾ വൈറൽ - Rahul Gandhi with kunal vijaykar

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുനാൽ വിജയകറുമൊത്ത് ഭക്ഷണ വിശേഷങ്ങൾ പങ്കിടുകയും ആസ്വദിച്ച് ആഹാരം കഴിക്കുന്നതിന്‍റെയും ചിത്രങ്ങൾ ഇൻസ്‌റ്റഗ്രാമിൽ വൈറല്‍

രാഹുൽ ഗാന്ധി  കോൺഗ്രസ് നേതാവ്  രാഹുൽ ഗാന്ധി കുനാൽ വിജയകറിനൊപ്പം  രാഹുൽ ഗാന്ധി ഇൻസ്‌റ്റഗ്രാം  Rahul Gandhi  Rahul Gandhi instagram  Rahul Gandhi food habbits  Rahul Gandhi with kunal vijaykar  Rahul Gandhi latest post
പ്രിയപ്പെട്ട ഭക്ഷണങ്ങൾ ആസ്വദിച്ച് രാഹുൽ
author img

By

Published : Apr 23, 2023, 8:15 PM IST

ന്യൂഡൽഹി: വിവാദങ്ങൾക്കും നിയമപോരാട്ടത്തിനുമിടയിൽ ഇഷ്‌ടഭക്ഷണം അസ്വദിച്ച് കഴിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ചിത്രം ശ്രദ്ധനേടുന്നു. അടുത്തിടെ രാഹുൽ, ഭക്ഷണ ലേഖകനും നടനുമായ കുനാൽ വിജയകറുമായുള്ള ചർച്ചയ്‌ക്കിടെ തന്‍റെ ഭക്ഷണ ശീലത്തെക്കുറിച്ച് വെളിപ്പെടുത്തുകയും 'ഖാനേ മേ ക്യാ ഹേ' എന്ന യുട്യൂബ് ചാനലിന് വേണ്ടി അഭിമുഖം നൽുകുകയും ചെയ്‌തിരുന്നു. തന്‍റെ സഹോദരി പ്രിയങ്ക ഗാന്ധിയ്‌ക്ക് പാചകം അറിയില്ലെന്നും അതേസമയം അമ്മയായ സോണിയ ഗാന്ധി മികച്ച ഒരു പാചകക്കാരിയാണെന്നും രാഹുൽ അഭിമുഖത്തിൽ വെളിപ്പെടുത്തി.

യുട്യൂബ് ചാനലിന് നർകിയ അഭിമുഖത്തിന്‍റെ ചെറിയൊരു ഭാഗം രാഹുൽ തന്‍റെ ഇൻസ്‌റ്റഗ്രാം പേജിൽ പങ്കുവച്ചിരുന്നു. കുനാൽ വിജയകറുമായുള്ള സംഭാഷണത്തിനിടെ ഓൾഡ് ഡൽഹിയിലെ പ്രിയ പലഹാരങ്ങളും താരം കഴിച്ചു. ആരാണ് മികച്ച ഭക്ഷണം ഉണ്ടാക്കുന്ന രാഷ്‌ട്രീയക്കാരനെന്ന ചോദ്യത്തിന് ലാലു പ്രസാദ് യാദവ് എന്നാണ് രാഹുൽ മറുപടി നൽകിയത്. അതേസമയം ഇഷ്‌ടഭക്ഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മധുരമുള്ള ഭക്ഷണ പഥാർഥങ്ങൾ എന്നായിരുന്നു കോൺഗ്രസ് നേതാവിന്‍റെ മറുപടി.

ഇഷ്‌ടവിഭവങ്ങൾ ആസ്വദിച്ച് രാഹുൽ: മധുരപലഹാരങ്ങളിൽ, ഫ്രഞ്ച് മധുരപലഹാരങ്ങളേക്കാൾ 'ഇന്ത്യൻ മിഠായി'യാണ് താൻ കൂടുതൽ ഇഷ്‌ടപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാവിലെ കാപ്പിയും വൈകിട്ട് ചായയുമാണ് ശീലം. പഴയ ഡൽഹിയിലെ മാത്യമഹൽ മാർക്കറ്റും ബംഗാളി മാർക്കറ്റും സന്ദർശിച്ച രാഹുൽ ഗാന്ധി ഈ പ്രദേശങ്ങളിലെ പ്രിയ വിഭവങ്ങൾ എല്ലാം കഴിച്ചാണ് മടങ്ങിയത്. ബംഗാൾ മാർക്കറ്റിലെ നാത്തു മധുരപലഹാരക്കടയിൽ നിന്ന് 'ഗോൾഗപ്പാസ്' ആലു ടിക്കിയും മാട്ടിയ മഹലിൽ നിന്ന് 'മൊഹബത് കാ ഷർബത്തു'മാണ് രാഹുൽ പരീക്ഷിച്ചത്.

പിന്നീട് രാഹുൽ ഗാന്ധി അൽ ജവഹർ റെസ്റ്ററന്‍റിലെത്തി കബാബും ആസ്വദിച്ചു. കുനാൽ വിജയകറിനൊപ്പമായിരുന്നു പര്യടനം. ഭക്ഷണം ആസ്വദിക്കുന്നതിനൊപ്പം ചുറ്റുമുള്ളവർക്കൊപ്പം ഇടപഴകുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്‌ത മുൻ കോൺഗ്രസ് അധ്യക്ഷൻ ഒരു ഭക്ഷണപ്രിയൻ കൂടിയാണെന്ന് തെളിയിക്കുന്നതാണ് ചിത്രങ്ങൾ.

also read: രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി ; അയോഗ്യത തുടരും, അപ്പീല്‍ തള്ളി സൂറത്ത് സെഷന്‍സ് കോടതി

വിവാദങ്ങളും നിയമപോരാട്ടവും: അടുത്തിടെ 'മോദി' പരാമർശത്തിന്‍റെ പേരിൽ നിരവധി വിവാദങ്ങളിൽപ്പെട്ടയാളാണ് രാഹുൽ ഗാന്ധി. അപകീർത്തിക്കേസിൽ പാർലമെന്‍റ് അംഗത്വം പോലും മുൻ വയനാട് എംപിയ്‌ക്ക് നഷ്‌ടമായിരുന്നു. ഗുജറാത്തിലെ സൂറത്ത് കോടതി പരിഗണിച്ച കേസിൽ രാഹുലിന് രണ്ട് വർഷത്തേയ്‌ക്ക് ശിക്ഷ വിധിയ്‌ക്കുകയും ചെയ്‌തിരുന്നു.

അയോഗ്യത തുടരുന്നു: കേസിൽ അപ്പീൽ നൽകിയ രാഹുലിന് സൂറത്ത് കോടതി പിന്നീട് ജാമ്യം അനുവദിക്കുകയും ചെയ്‌തു. അതേസമയം അപകീർത്തിക്കേസിലെ വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ രാഹുൽ നൽകിയ ഹർജി കോടതി തള്ളി. ഇതേത്തുടര്‍ന്ന് ലോകസഭാംഗത്വത്തിലെ രാഹുലിന്‍റെ അയോഗ്യത നിലവിൽ തുടരുകയാണ്. കുറ്റക്കാരനെന്ന വിധി സൂറത്ത് കോടതി സ്‌റ്റേ ചെയ്യാത്ത സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.