ETV Bharat / bharat

അരമുറുക്കി കോൺഗ്രസ്; പ്രതിഷേധം കത്തിക്കാൻ ബിജെപി: പാർലമെന്‍റ് സമ്മേളനം കൊടുങ്കാറ്റാവും - Rahul Gandhi came to the Lok Sabha

സൂറത്ത് കോടതിയുടെ ഇന്നലത്തെ വിധി 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുമോ എന്നതിനെക്കുറിച്ചുള്ള വ്യാപകമായ ചർച്ചകൾ നിലനിൽക്കുന്നുണ്ട്. അപ്പീൽ കോടതിയിൽ നിലനിൽക്കുന്നിടത്തോളം കാലം അയോഗ്യത ഭീഷണിയില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്

പാർലമെന്‍റ് സമ്മേളനം  കോൺഗ്രസ്  ബിജെപി  രാഹുൽ ഗാന്ധി  സൂറത്ത് കോടതി വിധി  Rahul Gandhi defamation case  Congress plans agitation  Rahul Gandhi came to the Lok Sabha  Rahul Gandhi Jail Sentence
പാർലമെന്‍റ് സമ്മേളനം
author img

By

Published : Mar 24, 2023, 11:23 AM IST

ന്യൂഡൽഹി: സൂറത്ത് കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഭരണകക്ഷിയായ ബിജെപിയുടെ കടന്നാക്രമണത്തെ നേരിടാൻ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ്. അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരെയുള്ള സൂറത്ത് കോടതി ശിക്ഷാവിധി സംബന്ധിച്ച കൊടുങ്കാറ്റ് വെള്ളിയാഴ്ച പാർലമെന്‍റിനെ ഇളക്കിമറിക്കാൻ ഒരുങ്ങുന്ന വേളയിൽ പതിനെട്ടടവിനും തയ്യാറായി ആവും കോൺഗ്രസ് പാർലമെന്‍റിനെ അഭിമുഖീകരിക്കുക. അദാനി അഴിമതി വിഷയം അന്വേഷിക്കാൻ സംയുക്ത പാർലമെന്‍ററി കമ്മിറ്റിക്ക് (ജെപിസി) അനുമതി ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം നടത്തുന്ന സമരങ്ങളും പ്രതിഷേധങ്ങളും തുടരും എന്ന് തന്നെയാണ് ഔദ്യോഗിക വിവരങ്ങൾ.

സൂറത്ത് കോടതിയുടെ ഇന്നലത്തെ വിധി 2024ലെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുമോ എന്നതിനെക്കുറിച്ചുള്ള വ്യാപകമായ ചർച്ചകൾ നിലനിൽക്കുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ അപ്പീൽ കോടതിയിൽ നിലനിൽക്കുന്നിടത്തോളം കാലം അയോഗ്യത ഭീഷണിയില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ ഭരണഘടന-നിയമ വിദഗ്ധരെ ഉദ്ധരിച്ചു മാധ്യമങ്ങളെ അറിയിച്ചത്. അതേ സമയം പ്രധാനമന്ത്രിയെ വിമർശിച്ചതിന്‌ കോടതി രണ്ടുവർഷം തടവിന്‌ ശിക്ഷിച്ച രാ​ഹു​ല്‍ ഗാ​ന്ധി എംപിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ലോ‌ക്‌സഭാ സ്‌പീക്കർക്ക് സുപ്രീം കോടതി അഭിഭാഷകനായ വിനീത് ജിന്താൽ പരാതി നൽകി. പരാതി ലഭിച്ചതിനെ തുടർന്ന് സ്‌പീക്കര്‍ നിയമോപദേശം തേടിയിട്ടുണ്ട്.

ബജറ്റ് സെഷന്‍റെ രണ്ടാം സമ്മേളനത്തിന്‍റെ രണ്ടാം വാരത്തിലും പാർലമെന്‍റിലെ സ്തംഭനാവസ്ഥയിൽ തന്നെയായിരുന്നു. ഹിൻഡൻബർഗ്-അദാനി തർക്കത്തിൽ ജെപിസി (ജോയിന്‍റ് പാർലമെന്‍ററി കമ്മിറ്റി) അന്വേഷണം വേണമെന്ന നിലപാടിൽ നിന്ന് അയവ് വരുത്താതെ കോൺഗ്രസും, ലണ്ടൻ സന്ദർശന വേളയിൽ രാഹുൽ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ബിജെപിയും സഭയിൽ പ്രതിഷേധം തുടങ്ങിയതിന് സമവായം എത്താത്ത സാഹചര്യത്തിലാണ് പുതിയ പ്രശ്‌നങ്ങൾ കൂടി രംഗത്ത് എത്തുക.

സൂറത്ത് കോടതിയുടെ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ രാഹുൽ ഗാന്ധി തയ്യാറെടുക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടയിൽ, അദ്ദേഹത്തിന്‍റെ ശിക്ഷാ വിഷയം ഇപ്പോൾ നടക്കുന്ന പാർലമെന്‍റ് സമ്മേളനങ്ങളിൽ ഉണ്ടാക്കാൻ പോകുന്ന കോളിളക്കം നിസാരമായിരിക്കില്ല.

സത്യമാണ് എന്‍റെ ദൈവം: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരെയുള്ള സൂറത്ത് കോടതി ശിക്ഷാവിധി പുറത്തു വന്നതോടെ സത്യമാണ് എന്‍റെ ദൈവം എന്ന പ്രസ്‌താവനയുമായി രാഹുൽ ഗാന്ധി രംഗത്ത്. എന്‍റെ മതം സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ്. സത്യമാണ് എന്‍റെ ദൈവം, അത് നേടാനുള്ള മാർഗം അഹിംസയാണ് എന്ന മഹാത്മാ ഗാന്ധിയുടെ വചനങ്ങൾ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്യുകയായിരുന്നു.

  • मेरा धर्म सत्य और अहिंसा पर आधारित है। सत्य मेरा भगवान है, अहिंसा उसे पाने का साधन।

    - महात्मा गांधी

    — Rahul Gandhi (@RahulGandhi) March 23, 2023 " class="align-text-top noRightClick twitterSection" data=" ">

സൂറത്തിലെ സിജെഎം കോടതി ഇന്നലെയാണ് മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയ്ക്ക് 2 വർഷം തടവ് ശിക്ഷ വിധിച്ചത്. 'എല്ലാ കള്ളന്മാരുടെയും പേരിന് പിന്നില്‍ മോദിയെന്ന പേര് എങ്ങിനെ ഉണ്ടാവുന്നു. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. എങ്ങനെ ഇവർക്കെല്ലാം മോദി എന്ന് പൊതുവായ കുടുംബപ്പേരുണ്ടായി,' രാഹുല്‍ ഗാന്ധിയുടെ ഈ പരാമർശത്തിന്‍റെ പേരിലാണ് കോടതി മാനനഷ്ടക്കേസിൽ നൽകാവുന്ന പരമാവധി ശിക്ഷയായ രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചിരിയ്ക്കുന്നത്. അതേ സമയം ജാമ്യം ലഭിച്ച രാഹുലിന് അപ്പീൽ നൽകാനായി 30 ദിവസത്തെ സാവകാശം കോടതി അനുവദിച്ചിട്ടുണ്ട്.

Also Read: രാമൻ ഹിന്ദുക്കളുടെ മാത്രമല്ല, എല്ലാവരുടെയും ദൈവമാണ്: ഫറൂഖ് അബ്ദുല്ല

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.