ETV Bharat / bharat

കേന്ദ്രത്തിനെതിരെ വീണ്ടും വിമർശനവുമായി രാഹുൽ ഗാന്ധി - national news

സർക്കാർ എന്തിനാണ്‌ കർഷകരെ ഭയക്കുന്നത്‌? കർഷകരാണ് ഇന്ത്യയുടെ കരുത്ത്. അവരെ അടിച്ചമർത്തുക, ഭീഷണിപ്പെടുത്തുക എന്നിവ സർക്കാരിന്‍റെ ജോലിയല്ല

Rahul Gandhi criticizes Center again  കേന്ദ്രത്തിനെതിരെ വീണ്ടും വിമർശനവുമായി രാഹുൽ ഗാന്ധി  രാഹുൽ ഗാന്ധി വാർത്ത  rahul gandhi news  national news  ദേശിയ വാർത്ത
കേന്ദ്രത്തിനെതിരെ വീണ്ടും വിമർശനവുമായി രാഹുൽ ഗാന്ധി
author img

By

Published : Feb 3, 2021, 7:17 PM IST

ന്യൂഡൽഹി: കേന്ദ്രത്തിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്‌. കർഷക സമരത്തിന്‌ പരിഹാരമുണ്ടാക്കാൻ കേന്ദ്രം ശ്രമിക്കുന്നില്ലെന്നും നേതൃത്വത്തിന്‍റെ അഭാവമാണ്‌ രാജ്യം ഇപ്പോൾ നേരിടുന്നതെന്നും രാഹുൽ പറഞ്ഞു. കർഷക സമരത്തിന്‍റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "സർക്കാർ എന്തിനാണ്‌ കർഷകരെ ഭയക്കുന്നത്‌? കർഷകരാണ് ഇന്ത്യയുടെ കരുത്ത്. അവരെ അടിച്ചമർത്തുക, ഭീഷണിപ്പെടുത്തുക എന്നിവ സർക്കാരിന്‍റെ ജോലിയല്ല. അവരുടെ പ്രശ്‌നങ്ങൾ അവരോട് സംസാരിച്ച് പരിഹരിക്കാനാണ്‌ സർക്കാർ ശ്രമിക്കേണ്ടതെന്നും'' രാഹുൽ പറഞ്ഞു.

ഡൽഹി കർഷകരാൽ ചുറ്റപ്പെട്ടിരിക്കുകയാണ്‌.അവർ നമുക്ക്‌ ഭക്ഷണം നൽകുന്നവരാണ്‌.അവർ നമുക്ക്‌ വേണ്ടി പണിയെടുത്തവരാണ്‌.എന്തുകൊണ്ടാണ്‌ സർക്കാർ ഡൽഹിയെ ഒരു പട്ടാളക്കോട്ടയായി മാറ്റിയിരിക്കുന്നതെന്നും രാഹുൽ ചോദിച്ചു. കാർഷിക നിയമങ്ങൾ രണ്ട്‌ വർഷത്തേക്ക്‌ നടപ്പാക്കില്ലെന്ന പ്രധാനമന്ത്രിയുടെ വാഗ്‌ദാനം ഇപ്പോഴും മേശപ്പുറത്തുണ്ടെന്നാണ്‌ പ്രധാനമന്ത്രി പറയുന്നത്‌. രണ്ടുവർഷത്തേക്ക്‌ നടപ്പാക്കില്ലെന്ന്‌ പറയുന്നതിലൂടെ പ്രധാനമന്ത്രി അർഥമാക്കുന്നത്‌ എന്താണെന്നും രാഹുൽ ചോദിച്ചു.

കേന്ദ്ര ബജറ്റിനെയും രാഹുൽ ഗാന്ധി വിമർശിച്ചു.രാജ്യത്തെ ജനസംഖ്യയുടെ 99 ശതമാനം പേർക്കും പിന്തുണ നൽകുന്ന ബജറ്റെന്നാണ്‌ ഞാൻ പ്രതീക്ഷിച്ചത്‌. എന്നാൽ ഈ ബജറ്റ്‌ ഒരു ശതമാനം പേർക്ക്‌ മാത്രമുള്ളതാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.