ന്യൂഡല്‍ഹി : പഞ്ചാബി നടനും സാമൂഹ്യ പ്രവര്‍ത്തകനുമായ ദീപ് സിദ്ദു ഹരിയാനയില്‍ വാഹനാപകടത്തില്‍ മരിച്ചു. 37 വയസായിരുന്നു. കെ.എം.പി ഹൈവേയില്‍ ചൊവ്വാഴ്‌ച രാത്രി 9.30 ഓടെയായിരുന്നു അപകടം. നടന്‍ സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിക്കുകയായിരുന്നു.
ഡല്‍ഹിയില്‍ നിന്ന് പഞ്ചാബ് - ഭട്ടിന്‍ഡയിലേക്കുള്ള യാത്രാമധ്യേയായിരുന്നു സംഭവം. കര്‍ഷക പ്രക്ഷോഭത്തിനിടെ കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലേക്ക് ഇരച്ചുകയറി അക്രമം നടത്തിയെന്ന കേസില്‍ ദീപ് സിദ്ദു അറസ്റ്റിലാവുകയും തുടര്‍ന്ന് ജാമ്യത്തില്‍ വിടുകയുമായിരുന്നു
ALSO READ: മുന്‍ കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ കോണ്‍ഗ്രസ് വിട്ടു
കേസ് എന്‍.ഐ.എ അന്വേഷിച്ചുവരികയാണ്. പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലെത്തി നില്‍ക്കെയാണ് ദാരുണസംഭവം.