ചെന്നൈ: കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസാമിയെ ചെന്നൈയിലെ എം.ജി.എം ഹെൽത്ത് കെയറിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രംഗസാമിയെ വിദഗ്ധ സംഘം നിരീക്ഷിക്കുകയും ആരോഗ്യ നില പരിശോധിക്കുകയും ചെയ്തുവെന്ന് ആരോഗ്യ ബുള്ളറ്റിനിലൂടെ ആശുപത്രി അധികൃതര്‍ അറിയിച്ചു. മെയ് ഏഴിനാണ് അഖിലേന്ത്യാ എൻ.ആർ കോൺഗ്രസ് തലവനായ രംഗസ്വാമി പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.