ETV Bharat / bharat

PUBG Game | പബ്‌ജി കളിക്കാന്‍ സഹായം: പിതാവിന്‍റെ സമ്പാദ്യമായ എട്ട് ലക്ഷം അയല്‍വാസിക്ക് നല്‍കി - video games in india

എട്ട് ലക്ഷം രൂപയാണ് വിദ്യാര്‍ഥികള്‍ അപഹരിച്ചത്. പണവുമായി ദമ്പതികള്‍ മുങ്ങി. പൊലീസ് ഇവര്‍ക്കായി തെരച്ചില്‍ ശക്തമാക്കി.

pubg game addiction  sons stoles father's money tamil nadu  pubg crime news  students stoles money  പിതാവിന്‍റെ പണം അപഹരിച്ച് വിദ്യാര്‍ഥികള്‍  പണം തട്ടിപ്പ് സംഘം തമിഴ്‌നാട്  tamil nadu crime news  video games in india  tamil nadu latest news
പബ്‌ജി കളിക്കാന്‍ സൗകര്യമൊരുക്കാമെന്ന് പറഞ്ഞപ്പോള്‍ പിതാവിന്‍റെ സമ്പാദ്യം അപഹരിച്ച്‌ തട്ടിപ്പുകാര്‍ക്ക് നല്‍കി
author img

By

Published : Dec 17, 2021, 6:11 PM IST

ചെന്നൈ: 'പബ്‌ജി കളിക്കാം... നല്ല ഭക്ഷണം തരാം' പറഞ്ഞ്‌ വിശ്വസിപ്പിച്ച് വിദ്യാര്‍ഥികളെ കൊണ്ട് സ്വന്തം പിതാവിന്‍റെ പണം കവർന്നു. ചെന്നൈ തൈനംപേട്ടില്‍ പച്ചക്കറിക്കട നടത്തുന്ന നടരാജന്‍റെ മക്കളാണ് കടയില്‍ രഹസ്യമായി സൂക്ഷിച്ച എട്ട്‌ ലക്ഷം രൂപ കവർന്നത്.

വീട് നിര്‍മിക്കുന്നതിനായി സൂക്ഷിച്ചുവെച്ചിരുന്ന പണമായിരുന്നു ഇത്. സംശയം തോന്നിയ നടരാജന്‍ മക്കളെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പണം സുഹൃത്തിന് നല്‍കിയതായി വിദ്യാര്‍ഥികള്‍ സമ്മതിച്ചു.

പത്തിലും പന്ത്രണ്ടിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ സ്ഥിരമായി അടുത്ത വീട്ടില്‍ പബ്‌ജി കളിക്കാന്‍ പോകുമായിരുന്നു. അവിടെ സുഹൃത്തിന്‍റെ മാതാപിതാക്കള്‍ ഇഷ്‌ട ഭക്ഷണവും കളിക്കാനുള്ള സൗകര്യവും ഒരുക്കി നല്‍കും. വിദ്യാര്‍ഥികള്‍ പണം കൊണ്ടു വരാന്‍ ദമ്പതികള്‍ നിര്‍ബന്ധിക്കുമായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.

Also Read: മാല പൊട്ടിക്കാൻ ശ്രമം: തടഞ്ഞ യുവതിയെ കിലോമീറ്ററുകളോളം വലിച്ചിഴച്ചു, സിസിടിവി ദൃശ്യങ്ങള്‍

നല്ല ഭക്ഷണവും കളിക്കാന്‍ സൗകര്യവുമൊരുക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു ദമ്പതികള്‍ ഇവരില്‍ നിന്നും പണം സ്ഥിരമായി ചോദിച്ചുകൊണ്ടിരുന്നത്. നടരാജന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവം അറിഞ്ഞതിന് പിന്നാലെ ദമ്പതികള്‍ മുങ്ങി.

ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയതായി പൊലീസ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.