ETV Bharat / bharat

കൊവിഡ് ലോക്‌ഡൗണില്‍ ബുക്ക് ചെയ്‌ത വിമാനടിക്കറ്റുകളുടെ പണം അടുത്തയാഴ്‌ചയോടെ തിരികെ നല്‍കണം; നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍

Process refunds related to air tickets booked during Covid lockdown by next week : കൊവിഡ് ലോക്‌ഡൗണ്‍ ഘട്ടത്തില്‍ ബുക്ക് ചെയ്‌ത വിമാനടിക്കറ്റുകളില്‍ പലതും ഇനിയും റീഫണ്ട് ചെയ്യാത്ത കാര്യം ചര്‍ച്ചയില്‍ ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിങ് ഉയര്‍ത്തി. തുടര്‍ന്നാണ് അടുത്താഴ്‌ച തന്നെ മുഴുവന്‍ പണവും തിരികെ നല്‍കാന്‍ ധാരണ ആയത്. ഇത് സംബന്ധിച്ച് മന്ത്രാലയം വാര്‍ത്താക്കുറിപ്പും പുറത്ത് വിട്ടിട്ടുണ്ട്

Process refunds related to air tickets booked during Covid lockdown by next week  airticket  refund  covidlockdown  helpline  കേന്ദ്ര ഉപഭോക്തൃമന്ത്രാലയം  ഓംബുഡ്സ്മാനെ നിയോഗിക്കാനും ചര്‍ച്ചയില്‍ ധാരണ  ദേശീയ ഉപഭോക്തൃ ഹെല്‍പ്പ് ലൈന്‍  എയര്‍ സേവ പോര്‍ട്ടലുകളുമായി ബന്ധപ്പെടുത്തി  ലോക്ഡൗണ്‍
process-refunds-related-to-air-tickets-booked-during-covid-lockdown-by-next-week
author img

By ETV Bharat Kerala Team

Published : Nov 10, 2023, 6:03 PM IST

ന്യൂഡല്‍ഹി: കൊവിഡ് ലോക്‌ഡൗണ്‍ കാലത്ത് ബുക്ക് ചെയ്‌ത വിമാനടിക്കറ്റുകളുടെ പണം അടുത്തയാഴ്‌ചയോടെ കൊടുത്ത് തീര്‍ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഓണ്‍ലൈന്‍ ബുക്കിങ് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി. കൊറോണ പൊട്ടിപ്പുറപ്പെട്ടതോടെ ദേശ വ്യാപകമായി 2020 മാര്‍ച്ച് 25 മുതല്‍ വിവിധ ഘട്ടങ്ങളില്‍ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ പല വിമാന സര്‍വീസുകളും റദ്ദാക്കപ്പെട്ടു (Covid time air ticket refund)

ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികളുമായി കഴിഞ്ഞ ദിവസം കേന്ദ്ര ഉപഭോക്തൃമന്ത്രാലയം(Union consumer affairs ministry) ചര്‍ച്ച നടത്തിയിരുന്നു. യാത്രാമേഖലയിലെ ഉപഭോക്തൃ താത്പര്യങ്ങള്‍ സംബന്ധിച്ചായിരുന്നു ചര്‍ച്ച. കൊവിഡ് ലോക്‌ഡൗണ്‍ (Covid lockdown) ഘട്ടത്തില്‍ ബുക്ക് ചെയ്‌ത വിമാനടിക്കറ്റുകളില്‍ പലതും ഇനിയും റീഫണ്ട് (refund) ചെയ്യാത്ത കാര്യം ചര്‍ച്ചയില്‍ ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിങ് ഉയര്‍ത്തി.

തുടര്‍ന്നാണ് അടുത്തയാഴ്‌ച തന്നെ മുഴുവന്‍ പണവും തിരികെ നല്‍കാന്‍ ധാരണ ആയത്. ഇത് സംബന്ധിച്ച് മന്ത്രാലയം വാര്‍ത്താക്കുറിപ്പും പുറത്ത് വിട്ടിട്ടുണ്ട്. പ്രശ്‌നത്തില്‍ പലരും സുപ്രീംകോടതിയില്‍ അടക്കം ഹര്‍ജിയുമായി എത്തിയ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.

വിമാനയാത്രക്കാരുടെ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ ഒരു ഓംബുഡ്‌സ്‌മാനെ നിയോഗിക്കാനും ചര്‍ച്ചയില്‍ ധാരണയായി. യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കാന്‍ എയര്‍ സേവ പോര്‍ട്ടലുകളുമായി ബന്ധപ്പെടുത്തി ഒരു ദേശീയ ഉപഭോക്തൃ ഹെല്‍പ്പ് ലൈന്‍ വേണമെന്ന നിര്‍ദേശവും ഉണ്ടായിട്ടുണ്ട്.

also read: ആകാശം തൊട്ട് മനം നിറച്ച്; തുച്ഛമായ ശമ്പളത്തിൽ നിന്നുമുള്ള നീക്കിയിരുപ്പില്‍ വിമാനയാത്ര നടത്തി ഒരുകൂട്ടം വനിതകൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.