ETV Bharat / bharat

വിലക്കയറ്റം പാർലമെന്‍റില്‍ ഉന്നയിച്ച് പ്രതിപക്ഷം, ചർച്ചക്ക് അനുമതി നൽകാതെ സർക്കാർ; പ്രതിഷേധം - രാജ്യത്ത് വിലക്കയറ്റം പ്രതിപക്ഷം പ്രതിഷേധം

അവശ്യ സാധനങ്ങളുടെ വില ദിനംപ്രതി വർധിക്കുകയാണ്. എന്നാൽ അതിൽ ചർച്ച നടത്താൻ സർക്കാർ തയാറാകുന്നില്ല. ഇതിനെ കുറിച്ച് സംസാരിക്കാൻ പ്രതിപക്ഷത്തിന് സഭയിൽ അവസരം നൽകിയില്ലെങ്കിൽ തങ്ങൾ എവിടെയാണ് സംസാരിക്കേണ്ടതെന്നും കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ ചോദിച്ചു.

Price rise issue raised in Rajya Sabha  Price hike in india  opposition protest in rajyasabha  rajyasabha chairman rejects opposition notice  രാജ്യത്ത് വിലക്കയറ്റം പ്രതിപക്ഷം പ്രതിഷേധം  രാജ്യസഭ ചർച്ച പ്രതിപക്ഷം ഇറങ്ങിപ്പോയി
പാർലമെന്‍റ് സഭകളിൽ വിലക്കയറ്റം ഉന്നയിച്ച് പ്രതിപക്ഷം, ചർച്ചക്ക് അനുമതി നൽകാതെ സർക്കാർ; പ്രതിഷേധം
author img

By

Published : Apr 5, 2022, 3:51 PM IST

ന്യൂഡൽഹി: പെട്രോളിയം ഉത്പന്നങ്ങളുടെയും മരുന്നുകളുടെയും വിലവർധനവിൽ പ്രതിഷേധിച്ച് പാർലമെന്‍റിന്‍റെ ഇരുസഭകളിലും പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം. സഭ നിർത്തിവച്ച് വിഷയത്തിൽ ചർച്ച നടത്തണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യമുന്നയിച്ചു. രാജ്യസഭയിൽ ലിസ്റ്റ് ചെയ്‌ത പേപ്പറുകൾ മേശപ്പുറത്ത് വച്ചതിനു പിന്നാലെ വിഷയം ചർച്ച ചെയ്യാൻ റൂൾ 267 പ്രകാരം അംഗങ്ങൾ നോട്ടീസ് നൽകി.

പാർലമെന്‍റ് സഭകളിൽ വിലക്കയറ്റം ഉന്നയിച്ച് പ്രതിപക്ഷം, ചർച്ചക്ക് അനുമതി നൽകാതെ സർക്കാർ; പ്രതിഷേധം

എന്നാൽ ധനവിനിയോഗ ബില്ലിന്‍റെയും ധനകാര്യ ബില്ലിന്‍റെയും ചർച്ചയിൽ ഈ വിഷയത്തിൽ അംഗങ്ങൾ സംസാരിച്ചതായി പറഞ്ഞ അധ്യക്ഷൻ എം. വെങ്കയ്യ നായിഡു നോട്ടീസ് സ്വീകരിക്കാൻ തയാറായില്ല. ഇതിനെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ മല്ലികാർജുൻ ഖാർഗെ രംഗത്തെത്തി. പെട്രോൾ, ഡീസൽ, എൽപിജി, പിഎൻജി, അവശ്യ മരുന്നുകൾ എന്നിവയുടെ വിലക്കയറ്റത്തിൽ ചർച്ച നടത്തണമെന്ന് പ്രതിപക്ഷം ദിനംപ്രതി ആവശ്യപ്പെടുന്നതാണെന്ന് ഖാർഗെ പറഞ്ഞു.

അവശ്യ സാധനങ്ങളുടെ വില ദിനംപ്രതി വർധിക്കുകയാണ്. എന്നാൽ അതിൽ ചർച്ച നടത്താൻ സർക്കാർ തയാറാകുന്നില്ല. ഇതിനെ കുറിച്ച് സംസാരിക്കാൻ പ്രതിപക്ഷത്തിന് സഭയിൽ അവസരം നൽകിയില്ലെങ്കിൽ തങ്ങൾ എവിടെയാണ് സംസാരിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

ധനവിനിയോഗ ബില്ലിലും ധനകാര്യ ബില്ലിലും പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റത്തെ കുറിച്ച് ചെറിയ ചില പരാമർശങ്ങളാണ് നടത്തിയത്. എന്നാൽ വിഷയത്തിൽ ഘടനാപരമായ ചർച്ചയാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സുഖേന്ദു ശേഖർ റേ പറഞ്ഞു. റൂൾ 267 പ്രകാരം ചർച്ച നടത്താൻ കഴിയില്ലെങ്കിൽ ബുധനാഴ്‌ചയോ (ഏപ്രിൽ 6) വ്യാഴാഴ്‌ചയോ (ഏപ്രിൽ 7) 30 മിനിറ്റ് ചർച്ചക്ക് നോട്ടീസ് നൽകാൻ ചെയർമാൻ പ്രതിപക്ഷത്തെ അനുവദിക്കണമെന്നും റേ നിർദേശിച്ചു.

തെലങ്കാനയിലെ പാരാബോയിൽഡ് അരിയുടെ സംഭരണവുമായി ബന്ധപ്പെട്ട വിഷയം ടിആർഎസ് നേതാവ് കെആർ സുരേഷ് റെഡ്ഡി സഭയിൽ ഉന്നയിച്ചു. വിഷയത്തിൽ ചട്ടം 267 പ്രകാരമുള്ള ടിആർഎസ് നോട്ടീസ് സഭാധ്യക്ഷൻ അംഗീകരിക്കാത്തതിനാൽ പാർട്ടി അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Also Read: സംസ്ഥാനത്ത് ഇന്ധനവില സര്‍വകാല റെക്കോഡില്‍; രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് കൂടിയത് 10 രൂപയിലേറെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.