ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് ഗണേശ ചതുർഥി ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവും. ഇത്തവണത്തെ ഗണേശ ചതുർഥി ആഘോഷങ്ങള്‍ കൊവിഡ് സാഹചര്യത്തിന് അനുസരിച്ചാവണമെന്നും ഇരുവരും ഓര്‍മ്മിപ്പിച്ചു.
"ഗണേശ ചതുർഥിയുടെ ശുഭകരമായ അവസരത്തിൽ, ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന എല്ലാ സഹപൗരന്മാർക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു." എന്നായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ സന്ദേശം.
"ധന്യമായ ഗണേശ ചതുർഥി ദിനത്തിൽ നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു" ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു.
also read:കൊവിഡ്; കേന്ദ്രീകൃത പോർട്ടലിനുള്ള ഹർജി നിരസിച്ച് സുപ്രീം കോടതി
ഹൈന്ദവ വിശ്വാസമനുസരിച്ച് ഗണപതിയുടെ ജന്മദിനമാണ് ഗണേശ ചതുർഥിയായി ആഘോഷിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഗണേശ ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.