ETV Bharat / bharat

'ദ്രൗപദിയെ കടന്നാക്രമിച്ച് യശ്വന്ത്, എല്ലാവരോടും വോട്ട് ചോദിച്ച് മുർമു': രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ഒരുങ്ങി രാജ്യം - ദ്രൗപദി മുർമുവിനെ കടന്നാക്രമിച്ച് യശ്വന്ത് സിൻഹ

ഭരണഘടനയും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടാന്‍ താന്‍ രാഷ്‌ട്രപതിയാവണമെന്നും യശ്വന്ത് സിന്‍ഹ

Prez poll: Yashwant Sinha attacks Murmu  appeals to BJP lawmakers  Yashwant Sinha attacks Murmu  ദ്രൗപദി രാഷ്‌ട്രപതിയാല്‍ നിശബ്‌ദതയുള്ള റബ്ബർ സ്റ്റാമ്പാവുമെന്ന് യശ്വന്ത് സിൻഹ  ദ്രൗപദി മുർമുവിനെ കടന്നാക്രമിച്ച് യശ്വന്ത് സിൻഹ
'ദ്രൗപദി രാഷ്‌ട്രപതിയാല്‍ നിശബ്‌ദതയുള്ള റബ്ബർ സ്റ്റാമ്പാവും'; കടന്നാക്രമിച്ച് യശ്വന്ത്, തെരഞ്ഞെടുപ്പ് തിങ്കളാഴ്‌ച
author img

By

Published : Jul 17, 2022, 11:05 PM IST

Updated : Jul 18, 2022, 1:02 PM IST

ന്യൂഡൽഹി: രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ എൻ.ഡി.എ സ്ഥാനാര്‍ഥി ദ്രൗപദി മുർമുവിനെ കടന്നാക്രമിച്ച് യശ്വന്ത് സിൻഹ. ദ്രൗപദി തെരഞ്ഞെടുക്കപ്പെട്ടാൽ നിശബ്‌ദതയും അനുകമ്പയും പാലിക്കുന്ന റബ്ബർ സ്റ്റാമ്പായ രാഷ്‌ട്രപതിയാവും. പ്രതിപക്ഷ സംയുക്ത സ്ഥാനാര്‍ഥിയായ യശ്വന്ത് സിൻഹ ഞായാറാഴ്‌ചയാണ് ഇതുസംബന്ധിച്ച പ്രസ്‌താവനയുമായി രംഗത്തെത്തിയത്.

ഭരണഘടന, ജനാധിപത്യം, മതേതരത്വം എന്നിവ ഉള്‍പ്പെടുന്ന ഇന്ത്യയെ സംരക്ഷിക്കാന്‍ പാർട്ടി വ്യത്യാസമില്ലാതെ തനിക്ക് വോട്ട് ചെയ്യണം. രാജ്യത്തുടനീളമുള്ള പാർലമെന്‍റംഗങ്ങളോടും നിയമസഭാംഗങ്ങളോടുമാണ് തിങ്കളാഴ്‌ച (18.07.22) തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യശ്വന്ത് സിന്‍ഹയുടെ അഭ്യര്‍ഥന. എന്നാല്‍, വിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ ദ്രൗപദി മുര്‍മു തയ്യാറായില്ല.

ജയം ഉറപ്പിച്ച് എൻഡിഎ : 64 കാരിയായ ദ്രൗപദി മുര്‍മു, ജാര്‍ഖണ്ഡിന്‍റെ ഒൻപതാമത്തെ ഗവര്‍ണറായിരുന്നു. ഒഡിഷയിലെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ബി.ജെ.പി നേതാവാണ്. നേരത്തെ ഒഡിഷയില്‍ മന്ത്രിയുമായിരുന്നു. 2000ത്തില്‍ ജാർഖണ്ഡ് രൂപീകൃതമായതിന് ശേഷം അഞ്ച് വർഷം കാലാവധി പൂർത്തിയാക്കുന്ന ആദ്യ ഗവർണറെന്ന നേട്ടവും ഇവര്‍ക്ക് സ്വന്തം.

തെരഞ്ഞെടുക്കപ്പെട്ടാൽ, ഇന്ത്യയുടെ രാഷ്‌ട്രപതിയാകുന്ന ആദ്യ ആദിവാസി വനിതയാകും. 2017 ലെ രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് സമയത്ത് ദ്രൗപദിയുടെ പേര് ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍, പിന്നീട് ബിഹാർ ഗവർണറായിരുന്ന രാം നാഥ് കോവിന്ദിനെ പരിഗണിയ്‌ക്കുകയായിരുന്നു.

ALSO READ| ദ്രൗപതി മുർമുവിനെ കുറിച്ച് പുസ്‌തകമെഴുതുക മാത്രമല്ല, രാഷ്ട്രപതി സ്ഥാനത്തേക്ക് സോണിയയോടും മമതയോടും പിന്തുണ അഭ്യർഥിച്ച് 13കാരി

പോരാട്ടം കടുപ്പിച്ച് യശ്വന്ത്: പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത രാഷ്‌ട്രപതി സ്ഥാനാര്‍ഥിയാണ് ബിഹാറില്‍ നിന്നുള്ള മുന്‍ ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന 84 കാരന്‍ യശ്വന്ത് സിന്‍ഹ. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഐകകണ്ഠേനയാണ് പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍, തൃണമൂല്‍ നേതാവായിരുന്ന സിന്‍ഹയുടെ പേരിന് അംഗീകാരം നല്‍കിയത്. ആദ്യഘട്ടം മുതല്‍ തന്നെ പ്രതിപക്ഷ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നവരുടെ പേരുകളില്‍ സിന്‍ഹയുടെ പേരും ഉയര്‍ന്ന് കേട്ടിരുന്നു.

ALSO READ| രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ കശ്‌മീര്‍ വിഷയം പരിഹരിക്കുന്നതിന് മുന്‍ഗണന: യശ്വന്ത് സിന്‍ഹ

Last Updated : Jul 18, 2022, 1:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.