മുംബൈ : താനെയിൽ സെക്‌സ് റാക്കറ്റ് നടത്തിയിരുന്ന 17കാരി പിടിയില്‍. പ്രമുഖ ഹോട്ടലില്‍ പൊലീസ് നടത്തിയ റെയ്‌ഡിൽ നാല് സ്ത്രീകളെ പൊലീസ് മോചിപ്പിച്ചു (Police busted sex racket run by 17-year-old girl). ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസിന്‍റെ മനുഷ്യക്കടത്ത് വിരുദ്ധ സെൽ സംഘം (anti-human trafficking cell team) ചൊവ്വാഴ്ച (നവംബർ 7) മുംബൈ - വാഷിയിലെ ഹോട്ടലിൽ പരിശോധന നടത്തുകയായിരുന്നു.
കസ്റ്റമര്‍മാരായി വേഷം മാറി എത്തിയാണ് റെയ്‌ഡ് നടത്തിയതെന്ന് എപിഎംസി സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അറിയിച്ചു. കുറ്റാരോപിതയായ 17 കാരി മലാഡ് സ്വദേശിനിയാണ്. പെൺകുട്ടി, ലഭിക്കുന്ന പണത്തിന്‍റെ ചെറുഭാഗം മാത്രം ഇരകൾക്ക് നൽകുകയും ബാക്കി സ്വന്തമാക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. നേപ്പാള്‍, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുള്‍പ്പടെ 20 വയസിനടുത്ത് പ്രായമുള്ള നാലുപേരെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. ഇവരെ താത്കാലികമായി പുനരധിവാസ കേന്ദ്രത്തിലേക്ക് (To the rehabilitation center)അയച്ചിരിക്കുകയാണ്.
പെൺകുട്ടിയുടെ പക്കൽ നിന്നും 84,030 രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ, വാച്ച്, പണം എന്നിവയും ഒന്നര ലക്ഷം രൂപയിലധികം വരുന്ന കള്ളനോട്ടുകളും (Counterfeit notes) പൊലീസ് പിടിച്ചെടുത്തു. പിടികൂടിയ പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ (Indian Penal Code) 370ാം വകുപ്പ് അടക്കമുള്ളവ ചുമത്തിയാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.