ETV Bharat / bharat

മാണ്ഡ്യയെ ആവേശത്തിലാക്കി പ്രധാനമന്ത്രിയുടെ റോഡ് ഷോ ; വിവിധ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ചു

ബെംഗളൂരു-മൈസൂര്‍ എക്‌സ്‌പ്രസ് വേയുടെ ഉദ്ഘാടനം ഉള്‍പ്പടെ നിരവധി പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കര്‍ണാടകയില്‍ ഉദ്‌ഘാടനം ചെയ്‌തത്

Narendra Modi holds mega roadshow in Mandya  PM Narendra Modi  PM Narendra Modi holds mega roadshow  Modi holds mega roadshow in Mandya  മാണ്ഡ്യയെ ആവേശത്തിലാക്കി പ്രധാനമന്ത്രിയുടെ റോഡ് ഷോ  റോഡ് ഷോ  പ്രധാനമന്ത്രിയുടെ റോഡ് ഷോ  ബെംഗളൂരു മൈസൂര്‍ എക്‌സ്‌പ്രസ് വേ  എക്‌സ്‌പ്രസ് വേയുടെ ഉദ്ഘാടനം  പ്രധാനമന്ത്രി നരേന്ദ്ര മോദി  മൈസൂര്‍ കുശാൽനഗർ ഹൈവേ  കുശാൽനഗർ ഹൈവേ  ഐഐടി ധാർവാഡ്  ജയദേവ ഹോസ്‌പിറ്റൽ ആന്‍റ് റിസർച്ച് സെന്‍റര്‍
പ്രധാനമന്ത്രിയുടെ റോഡ് ഷോ
author img

By

Published : Mar 12, 2023, 2:34 PM IST

പ്രധാനമന്ത്രിയുടെ മെഗാ റോഡ് ഷോ

മാണ്ഡ്യ (കര്‍ണാടക): ബെംഗളൂരു-മൈസൂര്‍ എക്‌സ്‌പ്രസ് വേയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കര്‍ണാടകയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മാണ്ഡ്യയില്‍ മെഗാ റോഡ് ഷോ നടത്തി. റോഡ്‌ ഷോയ്‌ക്കിടെ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ബിജെപി പ്രവര്‍ത്തകരും മാണ്ഡ്യയിലെ ജനങ്ങളും പുഷ്‌പ വൃഷ്‌ടി നടത്തിയും മുദ്രാവാക്യം മുഴക്കിയും ആവേശം പങ്കുവച്ചു. വിവിധ പദ്ധതികളുടെ ശിലാസ്ഥാപനത്തിനും ബെംഗളൂരു-മൈസൂര്‍ എക്‌സ്‌പ്രസ് വേയുടെ ഉദ്‌ഘാടനത്തിനുമായി മാണ്ഡ്യ ജില്ലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്.

നൂറ് കണക്കിന് ആളുകള്‍ പ്രധാനമന്ത്രിയെ വരവേല്‍ക്കാനായി പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന തെരുവുകളുടെ ഇരുവശങ്ങളിലും ആളുകൾ അണിനിരന്നു. പ്രധാനമന്ത്രി ജനങ്ങൾക്ക് നേരെ കൈവീശി അവരെ അഭിവാദ്യം ചെയ്‌തു. കര്‍ണാടകയിലെ സന്ദർശന വേളയിൽ 16,000 കോടി രൂപയുടെ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലുമാണ് പ്രധാനമന്ത്രി നിർവഹിച്ചത്.

ബെംഗളൂരു-മൈസൂര്‍ എക്‌സ്‌പ്രസ് വേ: ഉച്ചയ്ക്ക് 12 മണിക്ക് പ്രധാനമന്ത്രി മാണ്ഡ്യയിലെ പ്രധാന റോഡ് പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും നടത്തി. ഉച്ച കഴിഞ്ഞ് 3.15 ന് ഹുബ്ബള്ളി-ധാർവാഡിൽ വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. ദേശീയ പാത 275-യില്‍ ബെംഗളൂരു-നിദാഘട്ട-മൈസൂർ ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതാണ് എക്‌പ്രസ്‌ വേ. ഏകദേശം 8,480 കോടി രൂപ ചെലവിലാണ് 118 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി പൂര്‍ത്തിയാക്കിയത്.

പ്രസ്‌തുതപാത ബെംഗളൂരുവിനും മൈസൂരിനും ഇടയിലുള്ള യാത്രാസമയം മൂന്ന് മണിക്കൂറിൽ നിന്ന് 75 മിനിറ്റാക്കി കുറയ്‌ക്കും. മേഖലയിലെ സാമൂഹിക-സാമ്പത്തിക വികസനത്തിന് മുതല്‍ക്കൂട്ടാകാന്‍ എക്‌പ്രസ്‌ വേയ്‌ക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍.

മൈസൂര്‍-കുശാൽനഗർ ഹൈവേ : മൈസൂര്‍-കുശാൽനഗർ നാലുവരി ഹൈവേയുടെ തറക്കല്ലിടലും പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും. 92 കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതി ഏകദേശം 4,130 കോടി രൂപ ചെലവിലാണ് വികസിപ്പിക്കുന്നത്. ബെംഗളൂരുവുമായി കുശാൽനഗറിനെ കൂടുതല്‍ ബന്ധിപ്പിക്കുന്നതിന് പദ്ധതി ഒരു പ്രധാന പങ്ക് വഹിക്കും. കൂടാതെ യാത്രാസമയം ഏകദേശം പകുതിയായി കുറയ്‌ക്കും. നിലവില്‍ കുശാല്‍ നഗറില്‍ നിന്ന് ബെംഗളൂരുവില്‍ എത്താന്‍ അഞ്ച് മണിക്കൂര്‍ സമയമാണ് വേണ്ടത്.

ഐഐടി ധാർവാഡ് : ഇതിന് പുറമെ ഐഐടി ധാർവാഡ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. 2019 ഫെബ്രുവരിയിൽ പ്രധാനമന്ത്രി ഈ സ്ഥാപനത്തിന് തറക്കല്ലിട്ടിരുന്നു. 850 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിച്ച ഈ സ്ഥാപനം നിലവിൽ നാല് വർഷത്തെ ബി.ടെക് വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രോഗ്രാമുകൾ, ഇന്‍റര്‍ ഡിസിപ്ലിനറിയായി അഞ്ച് വർഷത്തെ ബിഎസ്-എംഎസ് പ്രോഗ്രാം, എം.ടെക്, പി.എച്ച്.ഡി. എന്നിവയാണ് സ്ഥാപനം നല്‍കുന്ന കോഴ്‌സുകള്‍.

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്‌ഫോമിന്‍റെ ഉദ്‌ഘാടനം: ശ്രീ സിദ്ധാരൂഢ സ്വാമിജി ഹുബ്ബള്ളി സ്റ്റേഷനിലെ ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്‌ഫോം അദ്ദേഹം ഇന്ന് ഉദ്‌ഘാടനം ചെയ്യും. അടുത്തിടെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡില്‍ ഇടം പിടിച്ച പ്ലാറ്റ്‌ഫോം ആണിത്. 1507 മീറ്റർ നീളമുള്ള പ്ലാറ്റ്‌ഫോം ഏകദേശം 20 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്.

ഹുബ്ബള്ളി-ധാർവാഡ് സ്‌മാർട്ട് സിറ്റിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കുന്നുണ്ട്. ഏകദേശം 520 കോടി രൂപയാണ് ഈ പദ്ധതികളുടെ ആകെ ചെലവ്. ശുചിത്വവും സുരക്ഷിതവും പ്രവർത്തനക്ഷമവുമായ പൊതു ഇടങ്ങൾ സൃഷ്‌ടിച്ച് ജീവിത നിലവാരം ഉയർത്തുകയും നഗരത്തെ ഒരു ഭാവി നഗര കേന്ദ്രമാക്കി മാറ്റുകയും ചെയ്യുന്നതാണ് പദ്ധതികള്‍.

ജയദേവ ഹോസ്‌പിറ്റൽ ആന്‍റ് റിസർച്ച് സെന്‍റര്‍ തറക്കല്ലിടല്‍ : ഇതോടൊപ്പം ജയദേവ ഹോസ്‌പിറ്റൽ ആന്‍റ് റിസർച്ച് സെന്‍ററിന്‍റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഏകദേശം 250 കോടി രൂപ ചെലവിലാണ് ആശുപത്രി വികസിപ്പിക്കുന്നത്. മേഖലയിലെ ജനങ്ങൾക്ക് മികച്ച ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. മേഖലയിലെ ജലവിതരണം വർധിപ്പിക്കുന്നതിനായി, 1040 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിക്കുന്ന ധാർവാഡ് മൾട്ടി വില്ലേജ് വാട്ടർ സപ്ലൈ സ്‌കീമിനും പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും.

150 കോടി രൂപ ചെലവിൽ വികസിപ്പിക്കുന്ന തുപ്പരിഹള്ള വെള്ളപ്പൊക്ക നാശനഷ്‌ട നിയന്ത്രണ പദ്ധതിയും അദ്ദേഹം ഉദ്‌ഘാടനം ചെയ്യും. വെള്ളപ്പൊക്കം മൂലമുള്ള നാശനഷ്‌ടങ്ങൾ ലഘൂകരിക്കാനും സംരക്ഷണ ഭിത്തികളും കായലുകളും നിർമ്മിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.