ETV Bharat / bharat

'രണ്ട് നിയമങ്ങളുമായി രാജ്യത്തിന് എങ്ങനെ പ്രവർത്തിക്കാനാകും'; മുത്തലാഖിനെ വിമർശിച്ച് ഏക സിവിൽ കോഡ് ഉയർത്തി പ്രധാനമന്ത്രി - ഏക സിവിൽ കോഡ്

ഏക സിവിൽ കോഡിനെ എതിർക്കുന്നവർ യഥാർഥത്തിൽ മുസ്ലിങ്ങളെ പിന്തുണയ്ക്കുന്നവരല്ലെന്നും അവർക്ക് വോട്ട് ബാങ്കിനോട് മാത്രമാണ് ആർത്തിയെന്നും പ്രധാനമന്ത്രി

Batting for the Uniform Civil Code  പ്രധാനമന്ത്രി നരേന്ദ്ര മോദി  നരേന്ദ്ര മോദി  മോദി  Modi  Narendra Modi  ഏകീകൃത സിവിൽ കോഡ്  Uniform Civil Code  മുത്തലാഖ്  Triple Talaq  BJP  ബിജെപി  ഏകീകൃത സിവിൽ കോഡിനായി പ്രധാനമന്ത്രി  ഏക സിവിൽ കോഡ്  ഏക സിവിൽ കോഡ് ഉയർത്തിപ്പിടിച്ച് പ്രധാനമന്ത്രി
ഏക സിവിൽ കോഡ് പ്രധാനമന്ത്രി മോദി
author img

By

Published : Jun 27, 2023, 4:43 PM IST

ന്യൂഡൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏക സിവിൽ കോഡിനെ (Uniform Civil Code) ചര്‍ച്ചാവിഷയമായി മുഖ്യധാരയിലേക്ക് ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). ഇന്ത്യൻ ഭരണഘടന എല്ലാവരുടേയും തുല്യതയെക്കുറിച്ച് സംസാരിക്കുമ്പോൾ രണ്ട് നിയമങ്ങൾ ഉപയോഗിച്ച് രാജ്യത്തെ നയിക്കാനാവില്ലെന്ന് പ്രധാനമന്ത്രി വ്യക്‌തമാക്കി. ബിജെപിയുടെ 'മേരാ ബൂത്ത് സബ്സെ മസ്‌ബൂത്' ക്യാംപയിന്‍റെ ഭാഗമായി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഒരു കുടുംബത്തിന് വ്യത്യസ്‌ത നിയമങ്ങൾ എങ്ങനെയാണ് ബാധകമാവുക. ആളുകൾക്ക് രണ്ട് വ്യത്യസ്‌ത നിയമങ്ങൾ ഉണ്ടെങ്കിൽ ഒരു കുടുംബമായി മുന്നോട്ട് പോകാനാകുമോ ?. പിന്നെ എങ്ങനെയാണ് ഒരു രാജ്യം മുന്നോട്ട് നീങ്ങുക. നമ്മുടെ ഭരണഘടന എല്ലാ ജനങ്ങൾക്കും തുല്യ അവകാശങ്ങൾ ഉറപ്പ് നൽകുന്നു. സുപ്രീം കോടതിയും ഏക സിവിൽ കോഡ് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നത്' - പ്രധാനമന്ത്രി പറഞ്ഞു.

തെറ്റിദ്ധാരണ പരത്തുന്നു : അതേസമയം ചിലർ യൂണിഫോം സിവിൽ കോഡിന്‍റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രീണന രാഷ്‌ട്രീയം പസ്‌മാണ്ട മുസ്ലിങ്ങൾ (Pasmanda Muslims) അടക്കം പലരെയും പിന്നിലാക്കി. പസ്‌മാണ്ട മുസ്ലിങ്ങൾ രാഷ്ട്രീയത്തിന്‍റെ ഇരകളായി.

രാജ്യത്തെ തകർക്കാൻ ചിലർ പ്രീണന രാഷ്‌ട്രീയം ഉപയോഗിക്കുന്നു. ബിജെപി കേഡർമാർ പോയി ഇത് മുസ്ലിങ്ങളോട് വിശദീകരിക്കുകയും, അങ്ങനെ അത്തരം രാഷ്‌ട്രീയത്തിന് ഇരയാകാതിരിക്കാൻ അവരെ പഠിപ്പിക്കുകയും വേണം - പ്രധാനമന്ത്രി പറഞ്ഞു.

ഏക സിവിൽ കോഡിനെ എതിർക്കുന്നവർ യഥാർഥത്തിൽ മുസ്ലിങ്ങളെ പിന്തുണയ്ക്കുന്നവരായിരുന്നെങ്കിൽ മുസ്ലിം സഹോദരങ്ങൾ ദരിദ്രരോ അശരണരോ ആകില്ലായിരുന്നു. രാജ്യത്തെ പ്രതിപക്ഷം പ്രീണനത്തിന്‍റെ വോട്ട് ബാങ്ക് രാഷ്‌ട്രീയം പ്രയോഗിക്കുന്നു. അവർക്ക് വോട്ട് ബാങ്കിനോട് മാത്രമാണ് ആർത്തിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

മുത്തലാഖിന് വിമർശനം : അതേസമയം മുത്തലാഖിനെയും (Triple Talaq) പ്രധാനമന്ത്രി വിമർശിച്ചു. മുത്തലാഖ് സമ്പ്രദായം ഇസ്‌ലാമിൽ അവസാനിപ്പിച്ചില്ലെങ്കിൽ എന്തുകൊണ്ടാണ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളായ ഈജിപ്‌റ്റ്, ഇന്തോനേഷ്യ, ഖത്തർ, ജോർദാൻ, സിറിയ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ ഇത് നടപ്പാക്കാത്തതെന്നും പ്രധാനമന്ത്രി ചോദിച്ചു.

മുത്തലാഖിനെ പിന്തുണയ്‌ക്കുന്നവർ വോട്ട് ബാങ്ക് രാഷ്‌ട്രീയ പ്രീണനം നടത്തുകയാണ്. അവർ നമ്മുടെ മുസ്ലിം സഹോദരിമാരോട് വോട്ടുകൾക്ക് വേണ്ടി മാത്രം വലിയ അനീതി ചെയ്യുകയാണ്. ഈ പ്രശ്‌നം സ്‌ത്രീകളെ മാത്രമാണ് ബാധിക്കുന്നത് എന്നാണ് ചിലർ കരുതുന്നത്. എന്നാൽ ഇത് അതിനുമപ്പുറമാണ്.

മുത്തലാഖ് കുടുംബത്തെയാകെ നശിപ്പിക്കുന്നു. ഈ ആചാരം സമൂഹത്തിന് ഒഴിവാക്കാൻ കഴിയാത്തതാണെങ്കിൽ മുസ്ലിം രാജ്യങ്ങളിൽ നിന്ന് ഇത് നീക്കം ചെയ്യുമായിരുന്നില്ല. ജനസംഖ്യയുടെ 90 ശതമാനവും സുന്നി വിഭാഗത്തിൽപ്പെട്ട ഈജിപ്‌റ്റില്‍ കഴിഞ്ഞ ദിവസം വരെ ഞാൻ ഉണ്ടായിരുന്നു. അവിടെ 80-90 വർഷങ്ങൾക്ക് മുൻപ് തന്നെ മുത്തലാഖ് നിർത്തലാക്കി.

മുത്തലാഖ് ഇസ്ലാമിൽ അനിവാര്യമാണെങ്കിൽ ഈ രാജ്യങ്ങളിൽ എന്തുകൊണ്ട് ഈ ആചാരം ഇല്ല? എന്തുകൊണ്ട് ഖത്തർ, ജോർദാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ മുത്തലാഖ് സമ്പ്രദായമില്ല - പ്രധാനമന്ത്രി ചോദിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.