ETV Bharat / bharat

ജി 20 ഉച്ചകോടി : 'കാലാവസ്ഥാവ്യതിയാനവും പരിസ്ഥിതിയും'ചര്‍ച്ചയാകും - പ്രധാനമന്ത്രി നരേന്ദ്രമോദി റോമിലെത്തി

ഉച്ചകോടിക്കെത്തിയ രാഷ്ട്ര തലവന്‍മാര്‍ ചരിത്ര പ്രസിദ്ധമായ ട്രെവി ഫൗണ്ടനിലൂടെ നടക്കും

PM Modi at G20  G20 Summit  PM Modi arrives at G20 Summit  climate change  ജി 20 ഉച്ചകോടി  പ്രധാനമന്ത്രി നരേന്ദ്രമോദി റോമിലെത്തി  കാലാവസ്ഥാ വ്യതിയാനം
ജി 20 ഉച്ചകോടി; കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയും ചര്‍ച്ചയാകും
author img

By

Published : Oct 31, 2021, 7:34 PM IST

Updated : Oct 31, 2021, 8:19 PM IST

റോം : പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്‌ച റോമിലെ ജി20 സമ്മേളന വേദിയിലെത്തി. ഉച്ചകോടിയുടെ രണ്ടാം ദിനം 'കാലാവസ്ഥാവ്യതിയാനവും പരിസ്ഥിതിയും' എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ അദ്ദേഹം പങ്കെടുക്കും.

ഉച്ചകോടിക്കെത്തിയ രാഷ്ട്ര തലവന്‍മാര്‍ ചരിത്ര പ്രസിദ്ധമായ ട്രെവി ഫൗണ്ടനിലൂടെ നടക്കും. പ്രകൃതിയോടുള്ള അടുപ്പം പ്രകടിപ്പിക്കാന്‍ പ്രതീകാത്മകമായി നിര്‍വഹിക്കുന്ന ഈ നടത്തത്തിന് ശേഷമാകും നേതാക്കള്‍ രണ്ടാം ദിവസത്തെ യോഗത്തില്‍ പങ്കെടുക്കുക.

ആദ്യ സെഷന് ശേഷം യോഗം നടക്കുന്ന സെന്റർ ലാ നുവോല കൺവെൻഷൻ സെന്റർ നേതാക്കളുടെ കൂടിക്കാഴ്ചയ്ക്കായി ഒരുക്കും. കാലാവസ്ഥാവ്യതിയാനത്തിനെതിരെ സ്വകാര്യ മേഖല നടത്തേണ്ട പങ്കിനെകുറിച്ചും നേതാക്കള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തും. വെയിൽസ് രാജകുമാരൻ ചാൾസായിരിക്കും ഈ സെഷനിലെ മുഖ്യ പ്രഭാഷകൻ.

Also Read: നൂറ് രൂപയ്ക്ക് വേണ്ടി ജീവനക്കാരൻ ഓക്സിജൻ മാസ്ക് മാറ്റി; കുഞ്ഞിന് ദാരുണാന്ത്യം

സുസ്ഥിര വികസനത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഞായറാഴ്ചത്തെ യോഗത്തില്‍ നടക്കുക. ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗിയുടെ വാര്‍ത്താസമ്മേളനത്തോടെയാണ് യോഗം അവസാനിക്കുക. ഇന്ന് ലോകം അനുഭവിക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് രക്ഷ നേടാനുള്ള ഏറ്റവം ഫലപ്രദമായ മാര്‍ഗം ബഹുമുഖവാദമാണെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മരിയോ ഡ്രാഗി പറഞ്ഞിരുന്നു.

അതിനിടെ ശനിയാഴ്ച മാര്‍പാപ്പയെ സന്ദര്‍ശിച്ച മോദി അദ്ദേഹത്തെ രാജ്യത്തേക്ക് സ്വാഗതം ചെയ്തിരുന്നു. ആഗോള സാമ്പത്തിക രംഗവും ആഗോള ആരോഗ്യ രംഗവും എന്ന സെഷനിലും മോദി പങ്കെടുത്തിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും സിങ്കപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗുമായും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു.

Last Updated : Oct 31, 2021, 8:19 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.