തിരുവനന്തപുരം: തൃശൂർ റെയില്‍വേ സ്‌റ്റേഷനിൽ വന്ദേഭാരത് സര്‍വീസിന് നല്‍കിയ വരവേൽപ്പിനെ അനുമോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെണ്ടമേളത്തിന്‍റെ അകമ്പടിയോടെയുള്ള വരവേല്‍പ്പിന്‍റെ ദൃശ്യം ഉള്‍പ്പെടെ ചേര്‍ത്ത് കേന്ദ്ര റെയില്‍വേ മന്ത്രാലയം ട്വീറ്റ് ചെയ്‌തിരുന്നു. ഈ വീഡിയോ റീട്വീറ്റ് ചെയ്‌ത് 'ഗംഭീര തൃശൂര്‍' എന്ന വാചകത്തോടെയാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനം.
READ MORE | പച്ചക്കൊടി വീശി പ്രധാനമന്ത്രി, കുതിപ്പുതുടങ്ങി വന്ദേ ഭാരത് ; പ്രൗഢഗംഭീരമായി ട്രാക്കില്‍
'പാരമ്പര്യ സംഗീതോപകരണങ്ങള്‍ ഉള്‍പ്പെടുത്തി, കേരളത്തിന്‍റെ ആദ്യ വന്ദേഭാരത് സര്‍വീസിന് തൃശൂരില്‍ നല്‍കിയ വന്‍ വരവേല്‍പ്പ്.' - ഇങ്ങനെയായിരുന്നു കേന്ദ്ര റെയില്‍വേ മന്ത്രാലയം ചെണ്ടമേളത്തോടെയുള്ള സ്വീകരണത്തിന്‍റെ ദൃശ്യം സഹിതം ട്വീറ്റ് ചെയ്‌തത്. നിരവധി ആളുകളാണ് വന്ദേഭാരതിന് നല്‍കിയ സ്വീകരണത്തിലേക്ക് എത്തിയിരുന്നത്. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തെ വടക്കേ ജില്ലയായ കാസർകോടുമായി ബന്ധിപ്പിക്കുന്ന ട്രെയിൻ, ചൊവ്വാഴ്‌ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്‌തത്.
രാവിലെ 11.12ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിലാണ് വന്ദേ ഭാരത് എക്‌സ്പ്രസിന് നരേന്ദ്ര മോദി പച്ചക്കൊടി വീശിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവ് അടക്കം ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ALSO READ | വന്ദേഭാരത് എക്‌സ്പ്രസിന്‍റെ എസി ഗ്രില്ലിൽ ചോര്‍ച്ച; യാത്ര മുടങ്ങില്ലെന്ന് വിശദീകരണം