പോർബന്തർ (ഗുജറാത്ത്): പോർബന്തർ (ഗുജറാത്ത്): പോർബന്തർ അറബിക്കടലിൽ നിന്ന് 60 മത്സ്യത്തൊഴിലാളികളെയും 10 ബോട്ടുകളെയും പാകിസ്ഥാൻ പിടികൂടി. 24 മണിക്കൂറിനിടെ 13 ബോട്ടുകളാണ് പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി പിടിച്ചെടുത്തത്.
മൂന്ന് മത്സ്യബന്ധന ബോട്ടുകളെയും 18 മത്സ്യത്തൊഴിലാളികളെയും ചൊവ്വാഴ്‌ച പാകിസ്ഥാൻ ബന്ദികളാക്കിയിയിരുന്നു. നിലവിൽ ഓഖ, പോർബന്തർ എന്നിവിടങ്ങളിൽ നിന്നുള്ള ബോട്ടുകളാണ് പാകിസ്ഥാൻ ഏജൻസി തട്ടിക്കൊണ്ടുപോയത്.
ഒരാഴ്‌ചയ്ക്കിടെ 17 ബോട്ടുകളും നൂറിലധികം മത്സ്യത്തൊഴിലാളികളെയും പാകിസ്ഥാൻ മറൈൻ സെക്യൂരിറ്റി ഏജൻസി തട്ടിക്കൊണ്ടുപോയ വാർത്തയാണ് മത്സ്യത്തൊഴിലാളികളെ ഭീതിയിലാഴ്ത്തുന്നത്. ഗുജറാത്തിലെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യൻ സമുദ്രത്തിൽ മത്സ്യബന്ധനം നടത്തി അവർ ഉപജീവനം കണ്ടെത്തുന്നു. എന്നാൽ പാകിസ്ഥാൻ മത്സ്യത്തൊഴിലാളികളെ നിയമവിരുദ്ധമായി തട്ടിക്കൊണ്ടുപോകുന്നത് ആശങ്ക ഉയത്തിയിരിക്കുകയാണ്.
ALSO READ:അരുണാചലില്‍ ഏഴ് സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു
ഇതിന് മുമ്പ് ജനുവരി 28ന് ഗുജറാത്തിലെ 'തുളസി മയ' എന്ന ബോട്ട് പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഹൈജാക്ക് ചെയ്തിരുന്നു. കൂടാതെ ഫെബ്രുവരി ഒന്നിന് പോർബന്തർ-പാക് അതിർത്തിയിലെ ഇന്ത്യൻ സമുദ്രാതിർത്തിയിൽ നിന്ന് ഓഖയുടെ 'സത്യവതി' എന്ന ബോട്ടും തട്ടിക്കൊണ്ടുപോയിരുന്നു.
ജനുവരി 31ന് ലഖ്പത്വാരി ക്രീക്ക് മേഖലയിൽ പട്രോളിങ് നടത്തുന്നതിനിടെ ഭുജിൽ നിന്നുള്ള ബിഎസ്എഫ് ജവാൻമാരുടെ ഒരു സംഘം, ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിച്ച ഒരു പാകിസ്ഥാൻ ബോട്ട് പിടികൂടി. 4-5 പാകിസ്ഥാൻ മത്സ്യത്തൊഴിലാളികൾ കപ്പലിൽ ഉണ്ടായിരുന്നു. ഒരു പാകിസ്ഥാൻ പൗരനെയും മൂന്ന് പാക് ബോട്ടുകളും ബിഎസ്എഫ് പിടികൂടിയിരുന്നു. ബാക്കിയുള്ള പാകിസ്ഥാൻ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു. പിടിച്ചെടുത്ത ബോട്ടുകളിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.