ETV Bharat / bharat

സുരക്ഷിതവും വിശ്വസനീയവുമായ മേഖല കെട്ടിപ്പടുക്കാനൊരുങ്ങി ഓൺലൈൻ ഗെയിമിംഗ്; വൊളണ്ടറി കോഡ് ഓഫ് എത്തിക്‌സില്‍ ഒപ്പുവെച്ചു

author img

By PTI

Published : Dec 5, 2023, 10:34 PM IST

Online gaming user protection: സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഗെയിമിംഗ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിനുള്ള പുരോഗമനപരമായ ചുവടുവയ്പ്പാണിത്. ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ച്, ഐഎഎംഎഐ പ്രസിഡന്‍റ്‌.

Online gaming user protection  Online gaming industry  voluntary code of ethics  Online gaming industry make sector safe  ഓൺലൈൻ ഗെയിമിംഗ്  Internet and Mobile Association of India  Federation of Indian Fantasy Sports  E Gaming Federation  All India Gaming Federation  Indian Gaming Convention 2023  Online game  user protection
Online gaming

ന്യൂഡൽഹി: ഉപയോക്തൃ സംരക്ഷണത്തിൽ (Online gaming user protection) ശ്രദ്ധ കേന്ദ്രീകരിച്ച് ഓൺലൈൻ ഗെയിമിംഗ്. സുരക്ഷിതവും വിശ്വസനീയവുമായ മേഖല കെട്ടിപ്പടുക്കാനൊരുങ്ങി ഓൺലൈൻ ഗെയിമിംഗ് വ്യവസായം. വൊളണ്ടറി കോഡ് ഓഫ് എത്തിക്‌സില്‍ ഒപ്പുവെച്ചതായി വ്യവസായ സ്ഥാപനമായ ഇന്‍റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (Internet and Mobile Association of India-IAMAI) അറിയിച്ചു.

ഐഎഎംഎഐ അവതരിപ്പിച്ച വൊളണ്ടറി കോഡ് ഓഫ് എത്തിക്‌സില്‍ (Voluntary Code of Ethics) ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫാന്‍റസി സ്‌പോർട്‌സും (Federation of Indian Fantasy Sports) ഇ-ഗെയിമിംഗ് ഫെഡറേഷനും (E-Gaming Federation) ഓൾ ഇന്ത്യ ഗെയിമിംഗ് ഫെഡറേഷനും (All India Gaming Federation-AIGF) ഇന്ത്യൻ ഗെയിമിംഗ് കൺവെൻഷന്‍ 2023 ല്‍ (Indian Gaming Convention 2023) ഒപ്പുവച്ചു.

'ഇന്ത്യയിലെ ഡിജിറ്റൽ ഗെയിമിംഗ് മേഖലയെ പ്രതിനിധീകരിക്കുന്ന നാല് വ്യവസായ സ്ഥാപനങ്ങൾ ഒപ്പിട്ട ഓൺലൈൻ ഗെയിമിംഗ് ഇടനിലക്കാർക്കുള്ള വൊളണ്ടറി കോഡ് ഓഫ് എത്തിക്‌സ് അവതരിപ്പിച്ചതില്‍ സന്തോഷമുണ്ട്'. സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഗെയിമിംഗ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിനുള്ള പുരോഗമനപരമായ ചുവടുവയ്പ്പാണിത്. ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ച്, ഐഎഎംഎഐ പ്രസിഡന്‍റ്‌ ശുഭോ റേ (IAMAI President Subho Ray) പറഞ്ഞു.

ഉപഭോക്തൃ സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ ഡിജിറ്റൽ ഗെയിമിംഗ് വ്യവസായം കെട്ടിപ്പടുക്കുന്നതിന് ഒപ്പിട്ടവരുടെ ഉദ്ദേശ്യത്തിന്‍റെ സംയുക്ത പ്രഖ്യാപനമായി ഇത്‌ പ്രവർത്തിക്കും. ഇന്ത്യയുടെ ഓൺലൈൻ ഗെയിമിംഗ് വ്യവസായം ഇതുവരെ അഭൂതപൂർവമായ വളർച്ച കൈവരിച്ചിട്ടുണ്ടെന്നും അടുത്ത തലത്തിലുള്ള വളർച്ച കൃത്യമായി നിർവചിക്കപ്പെട്ട നിയന്ത്രണങ്ങളെ ആശ്രയിച്ചിരിക്കുമെന്നും എഐജിഎഫ് സിഇഒ റോളണ്ട് ലാൻഡേഴ്‌സ്‌ (AIGF CEO Roland Landers) പറഞ്ഞു.

'ഉത്തരവാദിത്തപരവും ധാർമ്മികവുമായ ഒരു വ്യവസായം കെട്ടിപ്പടുക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, ലാൻഡേഴ്‌സ്‌ പറഞ്ഞു.

മൊബൈൽ ഗെയിം കളിച്ചതിന് ശകാരിച്ചു 16 കാരൻ ആത്മഹത്യ ചെയ്‌തു: മഹാരാഷ്‌ട്രയിൽ പിതാവ് ദേഷ്യപ്പെട്ടതിന് 16 കാരൻ ആത്മഹത്യ ചെയ്‌തു. മൊബൈൽ ഫോണിൽ നിരന്തരം ഗെയിം കളിക്കുന്നതിന് അച്ഛൻ ദേഷ്യപ്പെട്ടതാണ് കുട്ടി ജീവനൊടുക്കാൻ കാരണം. മുംബൈയിലെ മാൽവാനി പൊലീസ് സ്റ്റേഷൻ പരിധിയിൽ നവംബര്‍ 16 നാണ് സംഭവം നടന്നത്. പ്ലസ് വണ്‍ വിദ്യാർഥിയാണ് ആത്മഹത്യ ചെയ്‌തത്.

മരണപ്പെട്ട കുട്ടി മൊബൈലിൽ ഓൺലൈൻ ഗെയിമുകൾ കളിക്കുന്നതിന് അടിമയായിരുന്നെന്നും ഗെയിം കളിക്കുന്നത് തടഞ്ഞാൽ ഉപദ്രവിക്കുമെന്ന് ആൺകുട്ടി കുടുംബാംഗങ്ങളെ മുൻപ് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു. കുട്ടിയെ ഗെയിം കളിക്കുന്നതിന് പിതാവ് ശകാരിക്കുകയും ഫോൺ പിടിച്ച് വാങ്ങുകയും ചെയ്‌തിരുന്നു. തുടർന്ന് പിറ്റേന്ന് രാവിലെ എട്ട് മണിയോടെ വീടിന്‍റെ അടുക്കളയിൽ കുട്ടിയെ മരിച്ച നിലയിൽ കുടുംബാംഗങ്ങൾ കണ്ടെത്തുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.