ഭുവനേശ്വർ: 2023ഓടെ ഒഡീഷയെ ചേരിരഹിത സംസ്ഥാനമാക്കുമെന്ന് സംസ്ഥാന ഭവന -നഗരകാര്യ മന്ത്രി പ്രതാപ് ജെന അറിയിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ചേരികളെ മാതൃകാ കോളനികളാക്കി മാറ്റും. കൂടാതെ സംസ്ഥാനത്തെ വിദ്യാഭ്യാസം ,കുടിവെള്ള വിതരണം , മറ്റ് ക്ഷേമ പരിപാടികൾ എന്നിവ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
also read:അതിവേഗം പടർന്ന് ഡെൽറ്റ പ്ലസ്; മുന്നറിയിപ്പുമായി കേന്ദ്രം
ചേരികളിലെ റോഡുകൾ, കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം എന്നിവയ്ക്ക് പ്രാധാന്യം നൽകി ചേരികൾ പൂർണമായും വികസനത്തിന്‍റെ പാതയിലെത്തിക്കും. ഒഡീഷ സർക്കാർ എല്ലാ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകി. അതത് വാർഷിക ബജറ്റിന്‍റെ 25 ശതമാനം തങ്ങളുടെ അധികാരപരിധിയിലുള്ള ചേരികളുടെ വികസനത്തിനായി ഉദ്യോഗസ്ഥർ ചെലവഴിക്കുന്നുവോ എന്ന് നിരീക്ഷിക്കും.
ഭവന, നഗരവികസന വകുപ്പിന്‍റെ കണക്കനുസരിച്ച് 2,895 കോടി രൂപ 2020-21, 2021-22 സാമ്പത്തിക വർഷങ്ങളിൽ 114 യുഎൽബികൾക്ക് അനുവദിച്ചിട്ടുണ്ട്. അതിൽ 723.75 കോടി രൂപ ചേരി വികസനത്തിനായി ചെലവഴിക്കേണ്ടതുണ്ട്.