ETV Bharat / bharat

പെട്രോൾ വില വർധന; കേരളം ഉൾപ്പെടെ ആറ് പ്രതിപക്ഷ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്ര പെട്രോളിയം മന്ത്രി

കേരളം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ വാറ്റ് നികുതി ഒഴിവാക്കിയിട്ടില്ലെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി കുറ്റപ്പെടുത്തിയത്.

VAT in petroleum products  Petroleum Minister  Petroleum Minister Hardeep Singh Puri  central Minister criticise 6 non BJP ruled states  പെട്രോളിയം ഉൽപ്പന്നങ്ങളുടെ മൂല്യവർധിത നികുതി  കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി  പെട്രോൾ വില കേരളത്തെ വിമർശിച്ച് കേന്ദ്രമന്ത്രി  കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി  ബിജെപി ഇതര സംസ്ഥാനങ്ങൾക്കെതിരെ കേന്ദ്രമന്ത്രി  കേരളത്തിന് കേന്ദ്രമന്ത്രിയുടെ വിമർശനം  പെട്രോൾ വില വർധനവ്  പെട്രോൾ വില വർധനവിൽ കേന്ദ്രം
പെട്രോൾ വില വർധനവ്
author img

By

Published : Dec 15, 2022, 2:36 PM IST

ന്യൂഡൽഹി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ മൂല്യവർധിത നികുതി കുറയ്‌ക്കാത്തിൽ കേരളത്തെയടക്കം കുറ്റപ്പെടുത്തി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. പ്രതിപക്ഷ എംപിമാർ വിഷയം ഉയർത്തിയപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ബിജെപി ഇതര ആറ് സംസ്ഥാനങ്ങളായ കേരളം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ജാർഖണ്ഡ് എന്നിവയ്‌ക്കെതിരെയായിരുന്നു കേന്ദ്രമന്ത്രിയുടെ വിമർശനം.

കേന്ദ്ര സർക്കാർ നികുതി കുറച്ചപ്പോഴും കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങൾ പെട്രോളിന്‍റെയും ഡീസലിന്‍റെയും വാറ്റ് കുറച്ചില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വിമർശനം. പെട്രോളിയം ഉൽപന്നങ്ങളുടെ എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചതായി പുരി ലോക്‌സഭയിൽ പറഞ്ഞു. സൂചനകൾ പിന്തുടർന്ന് മറ്റ് സംസ്ഥാനങ്ങളും അവയുടെ മൂല്യവർധിത നികുതി (വാറ്റ്) കുറച്ചു. എന്നാൽ, കേരളം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ജാർഖണ്ഡ് എന്നീ ആറ് സംസ്ഥാനങ്ങൾ വാറ്റ് കുറച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

നിലവിൽ ഇന്ത്യയിലെ പെട്രോളിന്‍റെ വില താഴ്‌ന്ന നിലയിലാണ്. അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡിന്‍റെ ഉയർന്ന വില കാരണം എണ്ണ വിപണന കമ്പനികൾക്ക് 27,276 കോടി രൂപയുടെ നഷ്‌ടമുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വാറ്റ് കുറയ്ക്കാൻ പ്രതിപക്ഷ എംപിമാർക്ക് അവരുടെ സംസ്ഥാന സർക്കാരുകളോട് നിർദേശിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അസംസ്‌കൃത എണ്ണയുടെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നതാണ്. അതിനാൽ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില അന്താരാഷ്‌ട്ര വിപണിയിലെ അതത് വിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, ക്രൂഡ് ഓയിൽ വാങ്ങുന്ന വില, എക്‌സ്‌ചേഞ്ച് റേറ്റ്, ഷിപ്പിങ് ചാർജുകൾ, റിഫൈനറി മാർജിൻ, ഡീലർ കമ്മിഷൻ, കേന്ദ്ര നികുതി, സംസ്ഥാനങ്ങളിലെ വാറ്റ്, മറ്റ് ചിലവ് തുടങ്ങി വിവിധ ഘടകങ്ങളെ ആശ്രിയിച്ചാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും ചില്ലറ വിൽപ്പന വില.

2020 നവംബറിനും 2022 നവംബറിനുമിടയിൽ ഇന്ത്യൻ ബാസ്‌ക്കറ്റ് ക്രൂഡ് ഓയിലിന്‍റെ ശരാശരി വില 102 ശതമാനം (43.34 ഡോളർ മുതൽ 87.55 ഡോളർ വരെ) വർധിച്ചപ്പോൾ, ഇന്ത്യയിൽ പെട്രോളിന്‍റെയും ഡീസലിന്‍റെയും ചില്ലറ വിൽപ്പന വില 18.95 ശതമാനവും 26.5 ശതമാനവും മാത്രമാണ് വർധിച്ചത്.

2022 ഏപ്രിൽ 6 മുതൽ പൊതുമേഖല എണ്ണ വിപണന കമ്പനികൾ (ഒഎംസി) പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വർധിപ്പിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. തൽഫലമായി ഈ സാമ്പത്തിക വർഷത്തെ എച്ച്‌1-ൽ മൂന്ന് ഒഎംസികളായ ഐഒസിഎൽ, ബിപിസിഎൽ, എച്ച്‌പിസിഎൽ എന്നിവ ചേർന്ന് 27,276 കോടി രൂപയുടെ നഷ്‌ടം രേഖപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. എന്നാർ കേന്ദ്രമന്ത്രിയുടെ പരാമർശങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ്, ഡിഎംകെ, ടിഎംസി, എൻസിപി അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.