ETV Bharat / bharat

'ശാരീരിക ബന്ധത്തിന് തയ്യാറാകുന്നില്ല, ദാമ്പത്യ ജീവിതം തകർത്തു'; ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകി യുവതി - ദാമ്പത്യ ജീവിതം

ബെംഗളൂരു സ്വദേശിനിയായ 21 കാരിയാണ് ഭർത്താവിനെതിരെ പരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്

ഭർത്താവിനെതിരെ പരാതിയുമായി യുവതി  NO SEXUAL RELATIONSHIP WITH HUSBAND  ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകി യുവതി  പരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷൻ  Parappana Agrahara Police Station  wife lodges police complaint against husband
ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകി യുവതി
author img

By

Published : Jun 9, 2023, 6:09 PM IST

ബെംഗളൂരു : സന്തോഷകരമായ ദാമ്പത്യ ജീവിതം തല്ലിത്തകർത്തു എന്ന് കാട്ടി ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകി പെണ്‍കുട്ടി. ബെംഗളൂരു നഗരത്തില്‍ താമസക്കാരിയായ 21 കാരിയാണ് ഭർത്താവിനെതിരെ പരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മാസങ്ങളായി ശാരീരിക ബന്ധത്തിന് പോലും ഭർത്താവ് തയ്യാറാകുന്നില്ലെന്നും ഭർത്താവിനൊപ്പമുള്ള ജീവിതത്തിൽ താൻ ഒട്ടും സന്തുഷ്‌ടയല്ലെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു.

സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കാനുള്ള തന്‍റെ എല്ലാ സ്വപ്‌നങ്ങളും ഭർത്താവ് ഇതിനകം തല്ലിത്തകർത്തു. ഭർത്താവ് അനാവശ്യമായി ദേഷ്യപ്പെടുന്ന സ്വഭാവക്കാരനാണ്. അതിനാൽ തന്നെ ചെറിയ കാര്യങ്ങൾക്ക് പോലും തന്നോട് വഴക്ക് കൂടുന്നതും പതിവാണ്. ഭർത്താവിനോട് താൻ സ്‌നേഹത്തോടെ സംസാരിച്ചാൽ പോലും മറുപടിയായി ശകാരമാണ് ലഭിക്കാറുള്ളത്.

കൂടാതെ പരസ്‌പര സമ്മതത്തോടെയുള്ള വിവാഹ മോചന കത്തിൽ ഒപ്പിടാൻ ഭർത്താവ് തയ്യാറാകുന്നില്ലെന്നും യുവതി പരാതിയിൽ പറയുന്നു. ഒരു വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. യുവതി മാണ്ഡ്യ ജില്ലയിൽ നിന്നും ഭർത്താവ് ഹാസൻ ജില്ലയിൽ നിന്നുമുള്ളതാണ്. അതേസമയം യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പരപ്പന അഗ്രഹാര പൊലീസ് അറിയിച്ചു.

ലൈംഗികബന്ധം നിഷേധിക്കുന്നത് ക്രൂരത : കഴിഞ്ഞ മാസം അലഹബാദ് ഹൈക്കോടതി വാരാണസിയിൽ നിന്നുള്ള ദമ്പതികൾക്ക് ലൈംഗിക ഉദാസീനതയിൽ ഏർപ്പെട്ടതിനെത്തുടർന്ന് വിവാഹ മോചനം അനുവദിച്ചിരുന്നു. ഒരു അടിസ്ഥാനവുമില്ലാതെ വളരെക്കാലം ജീവിതപങ്കാളിയുമായുള്ള ലൈംഗികബന്ധം നിഷേധിക്കുന്നത് മാനസിക ക്രൂരതയ്‌ക്ക് തുല്യമാണ് എന്ന പ്രസ്‌താവനയോടെയാണ് കോടതി വിവാഹ മോചനം അനുവദിച്ചത്.

വാരാണാസി സ്വദേശി രവീന്ദ്ര പ്രതാപ് യാദവ് വിവാഹമോചനം ആവശ്യപ്പെട്ട് നൽകിയ അപ്പീൽ പരിഗണിച്ചായിരുന്നു ജസ്റ്റിസ് സുനിത് കുമാറും ജസ്റ്റിസ് രാജേന്ദ്ര കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. ഇയാളുടെ വിവാഹമോചന അപേക്ഷ കുടുംബ കോടതി നേരത്തെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് രവീന്ദ്ര പ്രതാപ് യാദവ് ഹൈക്കോടതിയെ സമീപിച്ചത്.

ALSO READ : മതിയായ കാരണങ്ങളില്ലാതെ ദീർഘകാലം ലൈംഗികബന്ധം നിഷേധിക്കുന്നത് ക്രൂരത; വിവാഹമോചനം സാധ്യം: അലഹബാദ് ഹൈക്കോടതി

1979ലാണ് രവീന്ദ്ര പ്രതാപ് യാദവിന്‍റെ വിവാഹം കഴിയുന്നത്. വിവാഹത്തിന് തൊട്ടുപിന്നാലെ തന്‍റെ ഭാര്യയുടെ പെരുമാറ്റത്തിൽ വലിയ മാറ്റമുണ്ടാവുകയും ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്‌നങ്ങൾ ആരംഭിക്കുകയും ചെയ്‌തു. പങ്കാളിയെന്ന നിലയിൽ തന്‍റെ കടമകൾ നിറവേറ്റാൻ ഭാര്യ വിസമ്മതിച്ചെന്നും ഒരുമിച്ച് വർഷങ്ങളോളം താമസിച്ചിട്ടും ഇരുവരും തമ്മിൽ ശാരീരിക ബന്ധം ഉണ്ടായിരുന്നില്ലെന്നും യാദവ് അപ്പീലിൽ പറഞ്ഞിരുന്നു.

തന്നോട് അകലം പാലിക്കുന്നതിൽ ഭാര്യ ഉറച്ചുനിന്നതിനാൽ വൈവാഹിക ബന്ധം നിയമപരമായി മാത്രം തുടർന്ന് പോവുകയായിരുന്നു. പിന്നാലെ ഗ്രാമത്തിൽ നടന്ന ഒരു പഞ്ചായത്തിൽ പരസ്‌പര വിവാഹമോചനം നടത്താൻ തീരുമാനിച്ചു. പിന്നീട് പല തവണ വിവാഹബന്ധം നിയമപരമായി വേർപെടുത്താൻ ശ്രമിച്ചെങ്കിലും ഭാര്യ ഹാജരാകാതിരുന്നതിനാൽ കുടുംബ കോടതി വിവാഹ മോചന അപേക്ഷ നിരസിക്കുകയായിരുന്നു എന്നും ഇയാൾ അപ്പീലിൽ പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.