ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ച 21,914 പേരുടെ കുടുംബങ്ങൾക്ക് ഒറ്റത്തവണയായി 50,000 രൂപ വീതം വിതരണം ചെയ്‌തതായി ഡല്‍ഹി സര്‍ക്കാര്‍. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്നാണ് ഇതിനായി തുക ചെലവഴിച്ചത്. മുഖ്യമന്ത്രി കൊവിഡ് പരിവാർ ആർത്തിക് സഹായത പദ്ധതി നല്‍കുന്ന സാമ്പത്തിക സഹായത്തിന് പുറമെയാണിത്.
ഡൽഹിയിൽ ഇതുവരെ 25,586 പേരാണ് കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. മഹാമാരിയെ തുടര്‍ന്ന് മരിച്ചവരുടെ ഉറ്റവര്‍ക്ക് സഹായധനം നല്‍കാന്‍ ഡൽഹി ദുരന്ത നിവാരണ അതോറിറ്റി ശനിയാഴ്ച 100 കോടി അധിക തുക അനുവദിച്ചിരുന്നു. 'മുഖ്യമന്ത്രി കൊവിഡ് പരിവാർ ആർത്തിക് സഹായത പദ്ധതി' 2021 ജൂണിലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ALSO READ: തമിഴ് ഹാസ്യനടൻ എസ്.വി ശേഖറിന് കൊവിഡ്
കൊവിഡില്‍ അത്താണി നഷ്‌ടപ്പെട്ട കുടുംബങ്ങൾക്കും അനാഥരായ കുട്ടികൾക്കും പ്രതിമാസം 2,500 രൂപയാണ് ഈ പദ്ധതി വഴി നല്‍കുന്നത്. ഇതിന് പുറമെയാണ് 50,000 രൂപ വിതരണം ചെയ്‌തതെന്നും സര്‍ക്കാര്‍, വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.