ETV Bharat / bharat

ജനുവരി 30, 31 തിയതികളിൽ രാജ്യവ്യാപക ബാങ്ക് പണിമുടക്കിന് ആഹ്വാനം - ആര്‍ടിജിഎസ്

ജീവനക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്നറിയിച്ച് പൊതു സ്വകാര്യ ബാങ്കുകളിലെ ഒമ്പത് അഖിലേന്ത്യ അസോസിയേഷനുകൾ ജനുവരി 30, 31 തീയതികളിൽ രാജ്യവ്യാപകമായി പണിമുടക്കും. എടിഎം സേവനങ്ങളെയും പണിമുടക്ക് ബാധിക്കും.

national wide bank strike  bank strike  bank strike on January 30 and 31  All India association  ATM Functioning  ബാങ്ക് അസോസിയേഷനുകള്‍  രാജ്യവ്യാപക പണിമുടക്ക്  ബാങ്ക് പണിമുടക്ക്  പൊതു സ്വകാര്യ ബാങ്കുകള്‍  എടിഎം സേവനങ്ങള്‍  അഖിലേന്ത്യാ അസോസിയേഷനുകൾ  യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍  യുഎഫ്‌ബിയു  ഐഎന്‍ഇഎഫ്ടി  ആര്‍ടിജിഎസ്
ജനുവരി 30, 31 തീയതികളിൽ ബാങ്കുകള്‍ അടഞ്ഞുകിടക്കും
author img

By

Published : Jan 13, 2023, 10:26 PM IST

കൊല്‍കത്ത: പൊതു സ്വകാര്യ ബാങ്കുകളിലെ ഒമ്പത് അഖിലേന്ത്യ അസോസിയേഷനുകൾ സംയുക്തമായി പണിമുടക്കിലേക്ക്. ജനുവരി 30, 31 തിയതികളിൽ രാജ്യവ്യാപക ബാങ്ക് പണിമുടക്കിന് അസോസിയേഷനുകൾ ആഹ്വാനം ചെയ്‌തതോടെ ദേശസാത്കൃത സ്വകാര്യ ബാങ്കുകളുടെ എല്ലാ ശാഖകളും രണ്ട് ദിവസം അടഞ്ഞുകിടക്കുമെന്നാണ് റിപ്പോർട്ടുകൾ. പണിമുടക്ക് എടിഎമ്മുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും സൂചനയുണ്ട്.

അതേസമയം ഐഎന്‍ഇഎഫ്‌ടി, ആര്‍ടിജിഎസ് തുടങ്ങിയ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് തടസമുണ്ടാകില്ല. ബാങ്കുകളിലെ ഒമ്പത് അഖിലേന്ത്യ സംഘടനകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് (യുഎഫ്‌ബിയു) പണിമുടക്കിന് ആഹ്വാനം ചെയ്‌തത്. വ്യാഴാഴ്‌ച മുംബൈയിൽ നടന്ന യോഗത്തിൽ സംഘടനകള്‍ ആവശ്യങ്ങളില്‍ ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷന്‍ പ്രതികരിക്കാതെ വന്നതോടെയാണ് പണിമുടക്കിലേക്ക് നീങ്ങിയതെന്ന് സംഘടന പ്രസ്‌താവനയില്‍ അറിയിച്ചു.

ചില ഇളവുകള്‍: എടിഎം സേവനങ്ങളില്‍ തടസമുണ്ടാകുമെന്ന് അറിയിക്കുമ്പോഴും ആശുപത്രികള്‍, റെയില്‍വേ സ്‌റ്റേഷുകള്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെ എടിഎമ്മുകളില്‍ ഇളവുകളുണ്ടാകും. അതുകൊണ്ടുതന്നെ ഇവിടങ്ങളില്‍ സേവനങ്ങള്‍ പതിവുപോലെ സാധ്യമാകും. അതേസമയം തങ്ങളുടെ പ്രശ്‌നങ്ങള്‍ പലതവണ മേല്‍ഘടകങ്ങളെ അറിയിച്ചുവെന്നും ചര്‍ച്ചകളില്‍ വാഗ്‌ദാനങ്ങളല്ലാതെ മറ്റൊന്നും ലഭിച്ചില്ലെന്നും യൂണിയന്‍ നേതാവ് സഞ്ജയ് ദാസ് പ്രതികരിച്ചു.

സ്വകാര്യവൽക്കരണത്തിന് എതിരെ പ്രതിഷേധം: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളുടെ സ്വകാര്യവൽക്കരണം തടയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഈ സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. പൊതുതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ബാങ്ക് സ്വകാര്യവല്‍കരണ ബില്‍ ലോക്‌സഭയിൽ അവതരിപ്പിച്ചതിനെതിരെയായിരുന്നു അന്ന് പ്രതിഷേധം അരങ്ങേറിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.