ETV Bharat / bharat

28കാരനായ രണ്ടാനച്ഛന് 15കാരിയായ മകളെ വിവാഹം കഴിപ്പിച്ചുനൽകി അമ്മ, ലൈംഗികബന്ധത്തിനും നിര്‍ബന്ധിച്ചു ; സൈനികനും യുവതിയും അറസ്റ്റില്‍ - പൂനെ പൊലീസ്

വിവാഹത്തിന് പിന്നാലെ രണ്ടാനച്ഛനുമായി ശാരീരിക ബന്ധത്തിലേർപ്പെടാനും അമ്മ പെണ്‍കുട്ടിയെ നിർബന്ധിച്ചു. തുടർന്ന് പെണ്‍കുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു

Mother arranges daughters marriage with stepfather  മകളെ രണ്ടാനച്ഛന് വിവാഹം കഴിപ്പിച്ച് നൽകി അമ്മ  പൂനെയിൽ രണ്ടാനച്ഛന് മകളെ വിവാഹം കഴിപ്പിച്ചു നൽകി  പൂനെയിൽ ശൈശവ വിവാഹം  കാമുകന് മകളെ വിവാഹം കഴിപ്പിച്ച് നൽകി അമ്മ  പൂനെ ക്രൈം  മകളെ അമ്മ കാമുകന് വിവാഹം കഴിപ്പിച്ച് നൽകി  പൂനെ പൊലീസ്  പൂനെ
രണ്ടാനച്ഛന് പ്രായപൂർത്തിയാകാത്ത മകളെ വിവാഹം കഴിപ്പിച്ചു നൽകി അമ്മ; ഞെട്ടിക്കുന്ന സംഭവം പൂനെയിൽ
author img

By

Published : Nov 12, 2022, 8:51 PM IST

പൂനെ : സൈനികനായ രണ്ടാനച്ഛന് പ്രായപൂർത്തിയാകാത്ത മകളെ വിവാഹം കഴിപ്പിച്ച് നൽകി അമ്മ. പൂനെയിലെ ചന്ദ്രനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നടുക്കുന്ന സംഭവം. തന്നെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചുവെന്ന് കാട്ടി 15 വയസുകാരിയായ പെണ്‍കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈനികനായ സാഗർ ജയറാം ദത്ഖിലെയും (28) പെണ്‍കുട്ടിയുടെ അമ്മയേയും പൊലീസ് അറസ്റ്റ് ചെയ്‌തു.

ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ചതിന് ശേഷമാണ് പെണ്‍കുട്ടിയുടെ അമ്മ സാഗറുമായി അടുപ്പത്തിലാകുന്നത്. ബർഷിയിലെ ഒരു വിവാഹച്ചടങ്ങിൽ വച്ച് കണ്ടുമുട്ടിയ ഇവർ പ്രണയത്തിലാവുകയായിരുന്നു. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും ഇവരുടെ വീട്ടിലാണ് സാഗർ താമസിച്ചിരുന്നത്.

ഇതിനിടെയാണ് പെണ്‍കുട്ടിയോട് സാഗറിനെ വിവാഹം കഴിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടത്. വിവാഹത്തെ പെണ്‍കുട്ടി എതിർത്തെങ്കിലും ആത്മഹത്യാഭീഷണി മുഴക്കിയതിനെ തുടർന്ന് നവംബർ 6ന് അഹമ്മദ് നഗറിലെ ഒരു ക്ഷേത്രത്തിൽ വച്ച് ഇരുവരുടേയും വിവാഹം നടത്തി. ഇതിന് പിന്നാലെ സാഗറുമായി ശാരീരിക ബന്ധത്തിലേർപ്പെടാനും പെണ്‍കുട്ടിയെ അമ്മ നിർബന്ധിച്ചു.

ഈ വിവരം പെണ്‍കുട്ടി സ്‌കൂളിലെ തന്‍റെ സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പൂനെയിലെ ഒരു സാമൂഹിക പ്രവർത്തകയുടെ സഹായത്തോടെ പെണ്‍കുട്ടി പൊലീസിൽ പരാതി നൽകി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്‌ത പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.