ETV Bharat / bharat

Mother And Brother Tried To Kill Girl യുവാവുമായി ബന്ധം, പെൺകുട്ടിയെ തീകൊളുത്തിയ അമ്മയും സഹോദരനും അറസ്‌റ്റിൽ - പെൺകുട്ടിയെ തീകൊളുത്തി അമ്മയും സഹോദരനും

Family Tried To Kill Girl In UP : ദുരഭിമാനത്തിന്‍റെ പേരിൽ കുടുംബം കൊലപ്പെടുത്താൻ ശ്രമിച്ച പെൺകുട്ടി ഗുരുതരാവസ്ഥയിൽ

ദുരഭിമാനക്കൊല  Mother And Brother Arrested  Mother And Brother Tried To Kill Girl  family set fire on a girl  murder  Uttar Pradesh crime  honor killing  കുടുംബം കൊലപ്പെടുത്താൻ ശ്രമിച്ച പെൺകുട്ടി  പെൺകുട്ടിയെ തീകൊളുത്തി കുടുംബം  പെൺകുട്ടിയെ തീകൊളുത്തി അമ്മയും സഹോദരനും  പെൺകുട്ടിയെ കൊല്ലാൻ ശ്രമിച്ച അമ്മ അറസ്‌റ്റിൽ
Mother And Brother Tried To Kill Girl
author img

By ETV Bharat Kerala Team

Published : Sep 29, 2023, 6:28 PM IST

ലക്‌നൗ : ഉത്തർ പ്രദേശിൽ പെൺകുട്ടിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ അമ്മയും സഹോദരനും അറസ്‌റ്റിൽ (Mother And Brother Tried To Kill Girl setting her on fire). ബഹാദുർഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹാപുരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ചികിത്സയിലാണ്. പെൺകുട്ടിക്ക് മറ്റൊരു യുവാവുമായുള്ള ബന്ധം വീട്ടുകാർ എതിർത്തിരുന്നതായി ഹാപുർ എഎസ്‌പി രാജ്‌കുമാർ പറഞ്ഞു.

ഇതിന് പിന്നാലെ രോക്ഷാകുലരായ കുടുംബം ദുരഭിമാനത്തിന്‍റെ (Suspected Case of honour killing) പേരിൽ പെൺകുട്ടിയെ അടുത്തുള്ള വയലിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും മർദിക്കുകയും ചെയ്‌തു. ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ശരീരത്തിൽ തീ ആളിപ്പടര്‍ന്നതോടെ പെൺകുട്ടി സഹായത്തിനായി ഉറക്കെ നിലവിളിച്ചെങ്കിലും ആ സമയം പ്രദേശത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല. പിന്നീട് കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തിയതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയുടെ അമ്മയേയും സഹോദരനേയും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പെൺകുട്ടിയെ പൊലീസ് ചികിത്സയ്‌ക്കായി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചു. ഇവരുടെ ആരോഗ്യനില അതീവഗുരുതരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. അതേസമയം, കസ്‌റ്റഡിയിലെടുത്ത സ്‌ത്രീയേയും മകനേയും പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്.

Also Read : Gurugram woman 22കാരിയെ കൊലപ്പെടുത്തി മാതാപിതാക്കളും സഹോദരനും; ദുരഭിമാനക്കൊലയെന്ന് സംശയം

ഹരിയാനയിൽ ദുരഭിമാനക്കൊല : ഒരാഴ്‌ച മുൻപാണ് ഹരിയാനയിൽ ദുരഭിമാനത്തിന്‍റെ പേരിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തത് (Haryana Honor Killing Case). ദുരഭിമാനത്തിന്‍റെ പേരിൽ മകളെ കൊലപ്പെടുത്തിയ ഹരിയാന കൈതാൽ സ്വദേശികളായ സുരേഷ് കുമാർ, ഭാര്യ ബാല ദേവി എന്നിവരാണ് അറസ്റ്റിലായത് (Police arrest slain girl's parents in Kaithal). സെപ്റ്റംബർ 14 നാണ് കലയാട്ടിലെ ബാലു ഗ്രാമത്തിൽ വച്ച് യുവതി കൊല്ലപ്പെട്ടത്.

മകൾക്ക് ഹിസാർ ജില്ലയിൽ നിന്നുള്ള ഇതര ജാതിയിൽപ്പെട്ട യുവാവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് മാതാപിതാക്കൾ ഈ ക്രൂരകൃത്യത്തിന് മുതിർന്നത്. തന്നെ കാണാൻ ഗ്രാമത്തിലെത്തിയ യുവാവിനോടൊപ്പം പോകാൻ പെൺകുട്ടി ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് കൊലപാതകം. കഴുത്ത് ഞെരിച്ചാണ് മകളെ കൊലപ്പെടുത്തിയതെന്ന് പ്രതികളായ മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു. കുറ്റകൃത്യം മറച്ചുവയ്ക്കാ‌ൻ ഇരുവരും ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ മകളുടെ സംസ്‌കാര ചടങ്ങുകൾ നടത്തിയതായും പൊലീസ് പറഞ്ഞു.

Read More : Haryana Honor Killing Case: ഹരിയാന ദുരഭിമാനക്കൊല; കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ അറസ്റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.