കാക്കിനട (ആന്ധ്രാപ്രദേശ്): ഹൃദയാഘാതം മൂലം മരണപ്പെട്ട സന്ന്യാസിയായ ഭിക്ഷക്കാരന്‍റെ പക്കല്‍ നിന്നും 3,39,500 രൂപ കണ്ടെടുത്ത് പൊലീസ്. ആന്ധ്രാപ്രദേശിലെ കാക്കിനട ജില്ലയിലെ വേളങ്ങിയിൽ രാമകൃഷ്‌ണ എന്നയാളില്‍ നിന്നാണ് പണമടങ്ങിയ സഞ്ചികള്‍ ലഭിച്ചത്. ഭിക്ഷാടനത്തിലൂടെയാണ് ഇയാള്‍ ഉപജീവനത്തിനുള്ള മാര്‍ഗം കണ്ടെത്തിയിരുന്നത്.
വ്യാഴാഴ്‌ചയാണ് (02.06.2022) ഹൃദയാഘാതം മൂലം രാമകൃഷ്‌ണ മരിച്ചത്. മൃതദേഹം പരിശോധിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് മുറിയില്‍ സൂക്ഷിച്ചിരുന്ന പണം ലഭിച്ചത്. അന്വേഷണ സംഘത്തിന്‍റെ സാന്നിധ്യത്തില്‍ റവന്യു വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് തുക എണ്ണിത്തിട്ടപ്പെടുത്തിയത്.