ETV Bharat / bharat

കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു, ആസിഡ് ഒഴിച്ചു, വായില്‍ ചെളി നിറച്ച നിലയില്‍ മൃതദേഹം; കനൗജില്‍ ഏഴ് വയസുകാരി നേരിട്ടത് കൊടിയ പീഡനം

യുപിയില്‍ വിവാഹ ചടങ്ങിനിടെ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. വിവസ്‌ത്രയായി കണ്ടെത്തിയ മൃതദേഹത്തില്‍ ആസിഡ് ഒഴിച്ച നിലയില്‍. അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.

Missing girl s body found in UP  UP news updates  latest news in UP  murder news in UP  കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു  വായയില്‍ ചെളി നിറച്ചു  കാണാതായ 7 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി  യുപി വാര്‍ത്തകള്‍  യുപി പുതിയ വാര്‍ത്തകള്‍  ബലാത്സംഗ വാര്‍ത്തകള്‍  ഉത്തര്‍പ്രദേശിലെ കന്നൗജ് ജില്ല  ലഖ്‌നൗ വാര്‍ത്തകള്‍
കാണാതായ 7 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
author img

By

Published : May 8, 2023, 11:01 AM IST

Updated : May 8, 2023, 11:42 AM IST

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയില്‍ നിന്ന് കാണാതായ ഏഴ്‌ വയസുകാരിയെ അതിക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത്, വായില്‍ ചെളി നിറച്ച്, ഇരു കാലുകളും ഒടിഞ്ഞ നിലയില്‍ വിവസ്‌ത്രയായാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ശരീരമാസകലം ആസിഡ് ഒഴിച്ചിട്ടുണ്ട്.

മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം കണ്ടെത്തിയെന്ന വിവരം ലഭിച്ചയുടന്‍ പൊലീസ് സൂപ്രണ്ട് കുന്‍വര്‍ അനുപം സിങ് സ്ഥലത്തെത്തി.

മെയ്‌ നാലിന് രാത്രി വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ രാത്രി ഒമ്പത് മണിയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. രാത്രി ഏറെ വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാവിലെ വീണ്ടും തെരച്ചില്‍ നടത്തിയെങ്കിലും അതും വിഫലമായി. തുടര്‍ന്ന് കുടുംബം ലോക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയപ്പോഴാണ് തല്‍ഗ്രാമിലെ ഒരു ചോള പാടത്ത് നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടി ക്രൂരമായി ബലാംത്സഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കുടുംബം ആരോപിച്ചു. പെണ്‍കുട്ടിയെ കാണാതായതിന് ശേഷം പെണ്‍കുട്ടിയുടെ അച്ഛന്‍റെ ഫോണിലേക്ക് ഒരു അജ്ഞാത കോള്‍ വന്നിരുന്നെന്നും കുടുംബം പറഞ്ഞു. ഈ കോളിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

Last Updated : May 8, 2023, 11:42 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.