മുംബൈ : മുംബൈയിലെ ബാന്ദ്രയിൽ മെക്‌സിക്കൻ വനിത ഡിജെയെ മ്യൂസിക്ക് കമ്പനി ഉടമ പീഡപ്പിച്ചതായി പരാതി (Mexican Female DJ raped by Music Company Owner). ബാന്ദ്രയിൽ സംഗീത പരിപാടിക്കെത്തിയ വിദേശ വനിത ഡിജെയെ സ്ലിക്ക് എന്‍റര്‍ടെയിന്‍മെന്‍റ് കമ്പനി ഉടമ പ്രതീക് പാണ്ഡെ പീഡിപ്പിച്ചതായാണ് പരാതി. പ്രതീക് പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി.
കോടതി പ്രതീകിനെ ഡിസംബർ 2 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടതായി സീനിയർ പൊലീസ് ഇൻസ്‌പെക്‌ടർ സഞ്ജയ് മൊഹിതെ പറഞ്ഞു. മോഡലിങിൽ താത്പര്യമുള്ളതിനെ തുടർന്നാണ് യുവതി മുംബൈയിൽ എത്തിയത് (Mexican Female raped in India). തുടർന്ന് 2019ൽ പ്രതീകിനെ പരിചയപ്പെടുകയായിരുന്നു.
തുടർന്ന് ഇയാൾ പെൺകുട്ടിക്ക് ജോലി വാഗ്‌ദാനം ചെയ്‌ത് ലൈംഗിക പീഡിനത്തിനിരയാക്കി (music company owner raped Mexican lady offering job). പിന്നീട് കൊൽക്കത്ത, ബെംഗളൂരു, ഇൻഡോർ, അന്താരാഷ്‌ട്ര സംഗീതോത്സവം നടന്ന സ്ഥലം എന്നിങ്ങനെ വിവിധ ഇടങ്ങളിൽ വച്ച് പ്രതി യുവതിയെ പീഡനത്തിനിരയാക്കി എന്നും പരാതിയിൽ പറയുന്നു. പ്രതീക് യുവതിയുടെ സുഹൃത്തിനെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും അശ്ലീല സന്ദേശമയക്കുകയും ചെയ്‌തിരുന്നുവെന്ന് യുവതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗികത, ലൈംഗിക പീഡനം, പിന്തുടരൽ, ഇൻഫർമേഷൻ ടെക്‌നോളജി ആക്റ്റ് എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
Also Read: സർക്കാർ ഹോസ്‌റ്റലിൽ ഭിന്നശേഷിയുള്ള കുട്ടിക്കെതിരെ ലൈെഗീക പീഡനം; വാച്ച്മാൻ അറസ്റ്റിൽ