ETV Bharat / bharat

ഷാംപൂവിനെക്കുറിച്ചുള്ള വാട്ട്‌സ് ആപ്പ് മെസേജ് പുലിവാലായി ; വിവാഹം മുടങ്ങി - അസമിലെ ബാർപേട്ട ജില്ലയിലെ ഹൗലി

വാട്ട്‌സ് ആപ്പ് സന്ദേശം കണ്ടതോടെ യുവതിയുമായുള്ള വിവാഹം തന്നെ വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു പ്രതിശ്രുത വരന്‍. വിവാഹം നടക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് വരന്‍ പിന്‍മാറിയത്

Marriage cancelled in Guwahati because of a gift  because of a shampoo Marriage cancelled  Marriage cancelled in Guwahati on a shampoo  ഒരു ഷാംപൂ മുടക്കിയ വിവാഹം  അസമിലെ ബാർപേട്ട ജില്ല  അസമിലെ ബാർപേട്ട ജില്ലയിലെ ഹൗലി  വാട്‌സ്‌ആപ്പ് സന്ദേശം
ഒരു ഷാംപൂ മുടക്കിയ വിവാഹം
author img

By

Published : Dec 18, 2022, 2:32 PM IST

ഗുവാഹത്തി : പ്രതിശ്രുത വരന്‍ നല്‍കിയ സമ്മാനങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഷാംപൂവിനെ കുറിച്ച് യുവതി അയച്ച സന്ദേശത്തെ ചൊല്ലി വിവാഹം മുടങ്ങി. വാട്ട്‌സ് ആപ്പ് സന്ദേശം കണ്ടതോടെ യുവതിയുമായുള്ള വിവാഹം തന്നെ വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു പ്രതിശ്രുത വരന്‍. വിവാഹം നടക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് വരന്‍ പിന്‍മാറിയത്.

വിവാഹത്തിന് മുന്നോടിയായുള്ള ഒരു ചടങ്ങുമായി ബന്ധപ്പെട്ട് യുവതിക്ക് വരന്‍ സമ്മാനങ്ങള്‍ നല്‍കിയിരുന്നു. തിരക്കുകള്‍ കാരണം യുവതിക്ക് സമ്മാനങ്ങള്‍ തുറന്ന് നോക്കാന്‍ സാധിച്ചില്ല. വിവാഹത്തലേന്ന് രാത്രി യുവതി സമ്മാനങ്ങള്‍ പരിശോധിച്ചപ്പോഴാണ് കൂട്ടത്തില്‍ ഗുണനിലവാരമില്ലാത്ത ഒരു ഷാംപൂ കണ്ടത്. ഇതില്‍ ദേഷ്യം തോന്നിയ യുവതി ഉടനെ ഫോണ്‍ എടുത്ത് വരന് ഒരു വാട്‌സ്‌ആപ്പ് സന്ദേശം അയച്ചു.

ഒരു എഞ്ചിനീയറായ തന്നെ അപമാനിക്കാനായി നിലവാരമില്ലാത്ത ഷാംപൂ സമ്മാനിച്ചു എന്ന തരത്തിലായിരുന്നു സന്ദേശം. വരന്‍ ക്ഷമാപണം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന യുവതി അയാളുടെ മറുപടി കണ്ട് യഥാര്‍ഥത്തില്‍ ഞെട്ടുകയാണ് ഉണ്ടായത്. തന്നെ അപമാനിക്കുന്ന രീതിയില്‍ സന്ദേശമയച്ച യുവതിയുമായി വിവാഹത്തിന് താത്‌പര്യമില്ലെന്നായിരുന്നു അയാളുടെ മറുപടി.

സംഗതി കൈവിട്ട് പോയെന്ന് മനസിലാക്കിയ യുവതി വിവരം വീട്ടുകാരെ അറിയിച്ചു. വീട്ടുകാര്‍ ഗുവാഹത്തിയിലുള്ള വരന്‍റെ വീട്ടിലെത്തി വിവാഹത്തില്‍ നിന്ന് പിന്‍മാറരുതെന്ന് അപേക്ഷിച്ചെങ്കിലും അയാള്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. അവസാനം വഴിയില്ലെന്ന് മനസിലാക്കിയ യുവതിയുടെ വീട്ടുകാര്‍ വരനെതിരെ പൊലീസില്‍ പരാതി നല്‍കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.