മൻസുക് ഹിരണിന്‍റെ മരണം;സച്ചിൻ വാസെ മുൻകൂർ ജാമ്യാപേക്ഷ നൽകി - anticipatory bail application
സംഭവത്തിൽ മാർച്ച് 19 ന് കോടതി വാദം കേൾക്കും
മുംബൈ: കാറുടമ മൻസുക് ഹിരണിന്‍റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ പൊലീസ് ഇൻസ്പെക്‌ടർ സച്ചിൻ വാസെ മുൻകൂർ ജാമ്യാപേക്ഷ നൽകി. താനെ ജില്ലാ സെഷൻസ് കോടതിയിലെത്തിയാണ് അദ്ദേഹം മുൻകൂർ ജാമ്യഹർജി സമർപ്പിച്ചത്. സംഭവത്തിൽ മാർച്ച് 19 ന് കോടതി വാദം കേൾക്കും.
മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്‌ഫോടക വസ്‌തുക്കളുമായി കാർ കണ്ടെത്തിയ സംഭവത്തിൽ കാർ ഉടമ മൻസുക് ഹിരണിനെ മാർച്ച് അഞ്ചിനാണ് താനെയിലെ കൽവ കടലിടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ വാസെക്കെതിരെ മൻസുക് ഹിരണിന്‍റെ കുടുംബം ഉൾപ്പെടെ കൊലക്കുറ്റവുമായി രംഗത്തെത്തിയത്. ആരോപണങ്ങളെത്തുടർന്ന് സച്ചിൻ വാസയെ ക്രൈം ഇന്‍റലിജൻസ് യൂണിറ്റിൽ നിന്ന് മഹാരാഷ്‌ട്ര സർക്കാർ മാറ്റിയിരുന്നു.