ETV Bharat / bharat

മൃഗഡോക്ടറോട് അസഭ്യമായി സംസാരിച്ചു; മനേക ഗാന്ധിക്കെതിരെ പ്രതിഷേധം ശക്തം - ബിജെപി എംപിയും മൃഗസംരക്ഷണ പ്രവർത്തകയുമായ മനേക ഗാന്ധി

ബിജെപി എംപി തന്‍റെ പ്രസ്താവന പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാണ്.

Sultanpur MP Maneka Gandhi  audio of MP Maneika Gandhi viral  Maneka Gandhi misbehaves with veterinary doctor  audio of maneka gandhi and agra veterinary viral  Maneka Gandhi  Maneka Gandhi used unparliamentary language  Agra veterinary doctor  Veterinarian Dr LN Gupta  purported audio clip of maneka gandhi  maneka gandhi abuse veterinary doctor  Maneka gandhi use foul language  സുൽത്താൻപൂർ ബിജെപി എംപി  മനേക ഗാന്ധി  മൃഗ ഡോക്ടർ  മനേക ഗാന്ധിയുടെ ഓഡിയോ ക്ലിപ്പ്  ബിജെപി എംപിയും മൃഗസംരക്ഷണ പ്രവർത്തകയുമായ മനേക ഗാന്ധി  മനേക ഗാന്ധി വാർത്തകൾ
മൃഗഡോക്ടറോട് അസഭ്യമായി സംസാരിച്ചു; മനേക ഗാന്ധിക്കെതിരെ പ്രതിഷേധം ശക്തം
author img

By

Published : Jun 24, 2021, 6:42 AM IST

ലഖ്നൗ: ബിജെപി എംപിയും മൃഗസംരക്ഷണ പ്രവർത്തകയുമായ മനേക ഗാന്ധിക്കെതിരെ ആഗ്രയിലെ മൃഗഡോക്ടർ. നായയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട സംഭവത്തിൽ തനിക്കെതിരെ അസഭ്യമായ ഭാഷ ഉപയോഗിച്ചെന്ന് ആരോപിച്ച് മൃഗഡോക്ടർ രംഗത്തെത്തി.

മനേക ഗാന്ധിയുടേതെന്ന പേരിൽ ഒരു ഓഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ നിലവിൽ വൈറലാണ്. ജൂൺ 21ന് മുൻ കേന്ദ്രമന്ത്രി തന്നെ ഫോണിൽ വിളിച്ചെന്നും അസഭ്യമായ ഭാഷയിൽ സംസാരിച്ചെന്നും ഡോ. എൽഎൻ ഗുപ്ത ആരോപിച്ചു. തന്‍റെ ലൈസൻസ് റദ്ദാക്കുമെന്ന് അവർ ഭീഷണിപ്പെടുത്തിയെന്നും ഡോക്ടർ പറഞ്ഞു.

മനേകക്കെതിരെ ഹാഷ്ടാഗ്

ഓഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ മനേക ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ട്വിറ്ററിൽ ഹാഷ്ടാഗ് വ്യാപകമാണ്.

"ഗ്വാളിയറിൽ നിന്ന് ജൂൺ ഒന്നിന് ഗർഭപാത്ര ശസ്ത്രക്രിയയ്ക്കായി ഒരു നായയെ തന്‍റെ അടുക്കൽ കൊണ്ടുവന്നു. ശസ്ത്രക്രിയക്ക് ശേഷം പ്രത്യേക സംരക്ഷണം നൽകണമെന്ന് ഉടമസ്ഥരോട് താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് ശേഷം രണ്ട് തവണ ശസ്ത്രക്രിയയുടെ സ്റ്റിച്ച് പൊട്ടിയതിനെ തുടർന്ന് നായയെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഗുരുതരമായ നായയെ ഡൽഹിയിലെ മൃഗാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു", ഡോ എൽ എൻ ഗുപ്ത പറഞ്ഞു.

"ഇതിനെത്തുടർന്ന് മനേക ഗാന്ധി എന്നെ വിളിച്ച് മോശമായി പെരുമാറാൻ തുടങ്ങി. മോശം ഭാഷ ഉപയോഗിക്കുകയും കുടുംബത്തെയും തൊഴിലിനെയും അസഭ്യം പറയുകയും ചെയ്തു. നായയുടെ ഉടമയ്ക്ക് 70,000 രൂപ നഷ്ടപരിഹാരമായി നൽകാനും അവർ എന്നോട് ആവശ്യപ്പെട്ടു," ഡോക്ടർ കൂട്ടിച്ചേർത്തു.

നടപടിയെടുക്കണമെന്ന് ആവശ്യം

ഇന്ത്യൻ വെറ്ററിനറി അസോസിയേഷനെ അറിയിച്ചതായും കൂടുതൽ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ഡോക്ടർ പറഞ്ഞു. അതേസമയം, ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ മനേക ഗാന്ധിക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിർള, ബിജെപി പ്രസിഡന്‍റ് ജെ പി നദ്ദ എന്നിവർക്ക് കത്ത് നൽകി.

സുൽത്താൻപൂരിൽ നിന്നുള്ള ബിജെപി എംപി തന്‍റെ പ്രസ്താവന പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. സംഭവം അന്വേഷിക്കുന്നതിനായി മൂന്നംഗ സമിതിയും രൂപീകരിച്ചിട്ടുണ്ട്.

Also Read: കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന് വീഴ്‌ച പറ്റിയെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി

മനേക ഗാന്ധിക്കെതിരെ പ്രതിഷേധിച്ച് ബുധനാഴ്ച രാജ്യത്തെ മൃഗഡോക്ടർമാർ കരിദിനം ആചരിച്ചു. ഇന്ത്യൻ വെറ്ററിനറി അസോസിയേഷനാണ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.