ETV Bharat / bharat

മകളെ പീഡിപ്പിക്കാന്‍ പിതാവിന്‍റെ ശ്രമം; തടയാനെത്തിയ മകന് നേരെ നിറയൊഴിച്ചു, യുവാവിന് ഗുരുതര പരിക്ക് - പീഡനം

സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവിനെ തടഞ്ഞു. മകന് നേരെ വെടിയുതിര്‍ത്ത് ഓടി രക്ഷപ്പെട്ട് പിതാവ്. താടിയെല്ലിന് വെടിയേറ്റ മകന്‍ ഗുരുതരാവസ്ഥയില്‍.

UP  UP NEWS UPDATES  LATYEST NEWS IN UP  മകളെ പീഡിപ്പിക്കാന്‍ പിതാവിന്‍റെ ശ്രമം  തടയാനെത്തിയ മകന് നേരെ നിറയൊഴിച്ചു  ഓടി രക്ഷപ്പെട്ട് പിതാവ്  പിതാവ്  പീഡനം  rape news up
യുവാവിന് ഗുരുതര പരിക്ക്
author img

By

Published : Aug 8, 2023, 11:07 PM IST

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സഹോദരിയെ പീഡിപ്പിക്കാനെത്തിയ പിതാവിനെ തടഞ്ഞ യുവാവിന് വെടിയേറ്റു. ഗോസൈഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്‌ച രാത്രിയാണ് സംഭവം. മകന്‍ വെടിയേറ്റ് നിലത്ത് വീണതോടെ പിതാവ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി.

വെടിയേറ്റത് താടിയ്‌ക്ക്: പ്രതിയുടെ ഭാര്യ വര്‍ഷങ്ങള്‍ മുമ്പ് മരിച്ചിട്ടുണ്ട്. ഒരു മകന്‍ അടക്കം മൂന്ന് മക്കള്‍ക്കൊപ്പം ഗോസൈഗഞ്ചിലെ വീട്ടിലാണ് പിതാവ് താമസിച്ചിരുന്നത്. രാത്രിയില്‍ സഹോദരിയെ പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ ബഹളം കേട്ടുണര്‍ന്ന സഹോദരന്‍ തടയുകയായിരുന്നു. ഇതില്‍ രോഷാകുലനായ പിതാവ് തോക്കെടുത്ത് മകന് നേരെ നിറയൊഴിച്ചു.

താടിയെല്ലിന് വെടിയേറ്റ യുവാവ് നിലത്ത് വീണു. താടിയെല്ലില്‍ നിന്നും അമിത രക്‌ത സ്രാവമുണ്ടായതിനെ തുടര്‍ന്ന് സഹോദരിയാണ് യുവാവിനെ രാത്രിയില്‍ ആശുപത്രിയിലെത്തിച്ചത്. രാത്രിയില്‍ 8 കിലോമീറ്റര്‍ നടന്നതാണ് ഇരുവരും മായ ബസാര്‍ പ്രൈമറി ഹെല്‍ത്ത് സെന്‍ററിലെത്തിയത്. താടിയെല്ലിനേറ്റ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മികച്ച ചികിത്സ നല്‍കാന്‍ യുവാവിനെ ലഖ്‌നൗവിലെ ട്രോമ സെന്‍ററിലേക്ക് മാറ്റി.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പിതാവിനെതിരെ കേസെടുത്തു. സംഭവത്തില്‍ പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും റൂറല്‍ എസ്‌പി അതുല്‍ സോന്‍കര്‍ പറഞ്ഞു. വെടിയേറ്റ യുവാവിന്‍റെ നില ഗുരുതരമാണെന്നും ലഖ്‌നൗവിലെ ട്രോമ സെന്‍ററില്‍ ചികിത്സയിലാണെന്നും എസ്‌പി അറിയിച്ചു.

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വെടിവയ്‌പ്പ്: ബിഹാറില്‍ ഇക്കഴിഞ്ഞ ദിവസമാണ് ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ അക്രമികള്‍ യുവാവിന് നേരെ വെടിയുതിര്‍ത്തത്. ബിഹാറിലെ സമസ്‌തിപൂര്‍ റെയില്‍വേ സെക്‌ടറിലാണ് സംഭവം. നയന്‍ കുമാര്‍ (17) എന്നയാള്‍ക്കാണ് വെടിയേറ്റത്. യാത്രക്കാരനായ യുവാവിന്‍റെ മൊബൈല്‍ കവരാനായാണ് സംഘം യുവാവിന് നേരെ വെടിയുതിര്‍ത്തത്. നയന്‍ കുമാര്‍ മൊബൈലില്‍ സംസാരിക്കുന്നതിനിടെയാണ് സംഘം മൊബൈല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ മൊബൈല്‍ വിട്ടുനല്‍കാന്‍ വിസമ്മതിച്ച നയന്‍കുമാറിന് നേരെ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുടെ ശബ്‌ദം കേട്ട് ട്രെയിനിലെ യാത്രികര്‍ പരിഭ്രാന്തരായി ബഹളം വച്ചതോടെ അക്രമി സംഘം ട്രെയിനില്‍ നിന്ന് ഓടി രക്ഷപ്പെട്ടു.

പൊലീസ് വാഹനത്തിന് നേരെ വെടിവയ്‌പ്പ്: പൊലീസുകാരുടെ കണ്ണില്‍ മുളക് പൊടി വിതറി കൊലക്കേസ് പ്രതികള്‍ക്കെതിരെ വെടിയുതിര്‍ത്തു. ജൂലൈ 12ന് രാജസ്ഥാനിലാണ് സംഭവം. വെടിവയ്‌പ്പില്‍ പ്രതികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 2022ല്‍ നടന്ന കൊലപാതക കേസിലെ പ്രതി കുല്‍ദീപ് ജഗീനയാണ് കൊല്ലപ്പെട്ടത്. ഭരത്‌പൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിനിടെയാണ് സംഭവം. പൊലീസ് വാഹനം തടഞ്ഞ് നിര്‍ത്തിയ അക്രമി സംഘം നിറയൊഴിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.