ETV Bharat / bharat

ബാങ്ക് വായ്പ നല്‍കിയില്ല, കെട്ടിടം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി യുവാവ്

ബാങ്കില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍, കമ്പ്യൂട്ടറുകള്‍, ഫര്‍ണീച്ചറുകള്‍ എന്നിവ പൂര്‍ണമായും കത്തി നശിച്ചു

man sets bank on fire in karnataka  man sets bank on fire for not giving loan  കര്‍ണാടക ബാങ്ക് കത്തിച്ചു  ബാങ്ക് കെട്ടിടം തീ കൊളുത്തി  ഹവേരി ബാങ്ക് കെട്ടിടം അഗ്നിബാധ  വായ്‌പ്പ നല്‍കിയില്ല ബാങ്ക് കത്തിച്ചു
ബാങ്ക് വായ്‌പ്പ നല്‍കിയില്ല, കെട്ടിടം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി യുവാവ്
author img

By

Published : Jan 9, 2022, 8:49 PM IST

ഹവേരി (കര്‍ണാടക): ലോണ്‍ അനുവദിക്കാത്തതിനെ തുടർന്ന് യുവാവ് ബാങ്ക് കെട്ടിടം പെട്രോളൊഴിച്ച് തീ കൊളുത്തി. ഹവേരി ജില്ലയിലെ ഹെഡിഗൊണ്ടയിലാണ് സംഭവം. രട്ടിഹള്ളി സ്വദേശി വസീം അക്രം മുല്ല എന്നയാളാണ് കെട്ടിടത്തിന് തീ കൊളുത്തിയത്.

വസീം ലോണിനായി ബാങ്കില്‍ അപേക്ഷ നല്‍കിയെങ്കിലും ബാങ്ക് മാനേജര്‍ ലോണ്‍ അനുവദിച്ചില്ല. ഇതില്‍ ക്ഷുഭിതനായ വസീം ഞായറാഴ്‌ച പുലർച്ചെ ബാങ്കിന്‍റെ ജനല ചില്ലുകള്‍ തകർത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടി. ആയുധം ഉപയോഗിച്ച് ആളുകളെ ആക്രമിച്ച ഇയാളെ മര്‍ദിച്ചതിന് ശേഷം നാട്ടുകാര്‍ പൊലീസിന് കൈമാറി.

അഗ്നിശമന സേന ഉടന്‍ സംഭവസ്ഥലത്തെത്തി തീയണച്ചു. എന്നാല്‍ ബാങ്കില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍, കമ്പ്യൂട്ടറുകള്‍, ഫര്‍ണീച്ചറുകള്‍ എന്നിവ പൂര്‍ണമായും കത്തി നശിച്ചു. ലോക്കറില്‍ ഉണ്ടായിരുന്ന പണത്തിനും ആഭരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.

സംഭവത്തില്‍ കാഗിനേല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തു. സംഭവത്തിന് പിന്നില്‍ ബാങ്കിലെ മുന്‍ ജീവനക്കാരനാണെന്നാണ് നാട്ടുകാരുടെ ആരോപണം.

Also read: പെരിയാര്‍ പ്രതിമയില്‍ ചെരിപ്പ്‌ മാലയും കാവിപ്പൊടിയും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.