ETV Bharat / bharat

പ്രതിമാസ വരുമാനം വെറും 4000 രൂപ ; വന്നത് 1.39 കോടി രൂപയുടെ ജിഎസ്‌ടി നോട്ടിസ് - ജിഎസ്‌ടി

ആധാര്‍ - പാന്‍ കാര്‍ഡ് വിവരങ്ങള്‍ കരസ്ഥമാക്കി യുവാവിന്‍റെ പേരുപയോഗിച്ച് തട്ടിപ്പ്

GST  man receives GST notice of above one crore  man provided Aadhar and pan card to stranger  national news  malayalam news  GST notice of above one crore by online cheating  GST notice  കോടി രൂപടെ ജിഎസ്‌ടി നോട്ടീസ്  പാൻ കാർഡ് വിവരങ്ങൾ അജ്‌ഞാതന് നൽകി  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  സ്വകാര്യ വിവരങ്ങൾ വച്ച് ഡൽഹിയിൽ കമ്പനി  തട്ടിപ്പ്  ജിഎസ്‌ടി  ജിഎസ്‌ടി നോട്ടീസ്
ജിഎസ്‌ടി നോട്ടീസ് കണ്ട് ഞെട്ടി യുവാവ്
author img

By

Published : Jan 5, 2023, 10:34 PM IST

ജയ്‌പൂർ : രാജസ്ഥാനിലെ ജയ്‌സാൽമീറിൽ, പ്രതിമാസം വെറും 4000 രൂപ വരുമാനമുള്ള യുവാവിന് ജിഎസ്‌ടി ഇനത്തിൽ 1,39,79,407 രൂപ അടയ്‌ക്കാൻ നോട്ടിസ്. റിദ്‌വ ഗ്രാമക്കാരനായ നർപത്രത്തിനോടാണ് ജിഎസ്‌ടി ഡൽഹി-നോർത്ത് കമ്മിഷണറേറ്റിലേക്ക് ഈ ഭീമമായ തുക അടയ്‌ക്കാൻ ആവശ്യപ്പെട്ടത്. പ്രതിമാസം കേവലം 4000 രൂപ മാത്രമാണ് തനിക്ക് വരുമാനമെന്നും ഇത്രയും വലിയ തുക അടയ്‌ക്കാനുള്ള വ്യവസായങ്ങളൊന്നും താന്‍ ഇക്കാലത്തിനിടയ്ക്ക് ചെയ്‌തിട്ടില്ലെന്നും നര്‍പത്രം വ്യക്തമാക്കുന്നു.

അതേസമയം നര്‍പത്രത്തിന്‍റെ പേരില്‍ മറ്റൊരാള്‍ തട്ടിപ്പുനടത്തിയതിനാലാണ് ഇത്രയും തുകയുടെ നോട്ടിസ് വന്നതെന്നാണ് കരുതപ്പെടുന്നത്. ഇയാളുടെ വിവരങ്ങൾ അടിസ്ഥാനമാക്കി ഡൽഹിയിൽ ഒരു കമ്പനി രജിസ്‌റ്റർ ചെയ്യുകയും കോടികളുടെ വിറ്റുവരവുള്ളതായി രേഖപ്പെടുത്തപ്പെട്ടതായും നോട്ടിസില്‍ പറയുന്നുണ്ട്.

ആധാർ കാർഡിന്‍റെയും പാൻ കാർഡിന്‍റെയും വിവരങ്ങൾ മുന്‍പ് ഒരാള്‍ക്ക് നൽകിയിരുന്നതായി നര്‍പത്രം വ്യക്തമാക്കുന്നു. ഇതുപയോഗിച്ചായിരിക്കാം തട്ടിപ്പെന്നാണ് കരുതപ്പെടുന്നത്. 2022 ഡിസംബർ 22 നാണ് നോട്ടിസ് ഇറക്കിയിരിക്കുന്നത്.

എം/എസ് ഇക്കോൺസ് എന്‍റർപ്രൈസസ് എന്ന കമ്പനിയുടെ ഇടപാടുകളുടെ പേരിലാണ് നികുതിയടക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍ പിഴചുമത്തുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജിഎസ്‌ടി കമ്മിഷണറേറ്റ് അറിയിച്ചിട്ടുമുണ്ട്. തന്‍റെ നിരപരാധിത്വം ഉദ്യോഗസ്ഥരെ ധരിപ്പിക്കാനുള്ള ശ്രമത്തിലാണ് നര്‍പത്രം.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.