മുംബൈ: 54,000 രൂപ വിലമതിക്കുന്ന മെഫെഡ്രോൺ എന്ന് നിരോധിത മയക്കുമരുന്നുമായി പൂനെയിൽ ഒരാൾ പൊലീസ് പിടിയിൽ. അശോക് പൂജാരി എന്നയാളെയാണ് പൂനെ റൂറൽ പൊലീസ് അറസ്റ്റ് ചെയ്‌തത്. മെഫെഡ്രോൺ കടത്തുന്നതിനെ കുറിച്ച് പൂനെ പൊലീസിന് വിവരം ലഭിച്ചതായും ലോണി കൽബോർ പ്രദേശത്തിന് സമീപം പട്രോളിംഗ് സംഘം പരിശോധന നടത്തിയതിലാണ് ഇയാളെ പിടികൂടിയതെന്നും ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു. വിവിധ പൊതികളിലായി കടത്താൻ ശ്രമിച്ച 6.85 ഗ്രാം മെഫെഡ്രോണാണ് പൊലീസ് സംഘം കണ്ടെത്തിയത്. ലോണി കൽബോർ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
നിരോധിത മയക്കുമരുന്നായ മെഫെഡ്രോണുമായി പൂനെയിൽ ഒരാൾ പിടിയിൽ - മിയാവ് മിയാവ്
മിയാവ് മിയാവ് എന്നാണ് നിരോധിത മയക്കുമരുന്നായ മെഫെഡ്രോൺ അറിയപ്പെടുന്നതെന്നും 55,000 രൂപയോളം വിലവരുന്നതാണ് പിടിക്കപ്പെട്ട മയക്കുമരുന്നെന്നും പൊലീസ് പറഞ്ഞു.