ഗാസിയാബാദ്: സാമ്പത്തിക തര്‍ക്കത്തിനിടെ യുവാവ് സ്ത്രീയെ കൊലപ്പെടുത്തി. മധുബന്‍ ബാപ്പൂധാമാണ് പൊലീസിന്‍റെ പിടിയിലായത്. യുവതിയുടെ മൃതദേഹം രാവിലെ ഫ്ലാറ്റിൽ കണ്ടെത്തുകയായിരുന്നു. കോളനിയിൽ ടൈലറിംഗ് ഷോപ്പ് നടത്തിയിരുന്ന യുവതിയുടെ സഹപ്രവര്‍ത്തകനായിരുന്നു മധുബന്‍ ബാപ്പൂധാം.
കഴിഞ്ഞ ഒരു വർഷമായി യുവതിയും ഭർത്താവും വെവ്വേറെ താമസിക്കുകയാണെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അവനീഷ് കുമാർ പറഞ്ഞു. സിസിടിവി അടക്കമുള്ളവ പരിശോധിച്ച ശേഷമാണ് പ്രതിയെ പിടികൂടിയത്. പണത്തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചു.