ചെന്നൈ : വ്യത്യസ്ത മതാചാര പ്രകാരം മൂന്ന് തവണ വിവാഹം ചെയ്‌ത് തമിഴ്‌നാട് മയിലാടുംതുറെയിലെ വധൂവരന്‍മാര്‍. വില്ലേജ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ പുരുഷോത്തമനും ഭുവനേശ്വരിയുമാണ് മുസ്‌ലിം, ഹിന്ദു, ക്രിസ്ത്യന്‍ മതാചാര പ്രകാരം വിവാഹിതനായത്. പുരുഷോത്തമന്‍റെ വിവാഹത്തിന് മുന്‍കൈയെടുത്തത് മാതാപിതാക്കളും.
വ്യത്യസ്ത മത വിശ്വാസികള്‍ താമസിക്കുന്നയിടത്താണ് പുരുഷോത്തമന്‍ ജനിച്ചുവളര്‍ന്നത്. അതുകൊണ്ടുതന്നെ മുസ്‌ലിം, ഹിന്ദു, ക്രിസ്ത്യന്‍ മതവിശ്വാസ പ്രകാരം തനിക്ക് വിവാഹം കഴിക്കണമെന്ന ആഗ്രഹം പുരുഷോത്തമന്‍ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഭുവനേശ്വരിയുമായുള്ള വിവാഹം നിശ്ചയിച്ചു.
also read:പ്രണയവിവാഹം ചെയ്‌തതിന് കൊല്ലുമെന്ന് ഭീഷണി ; തമിഴ്‌നാട് മന്ത്രിക്കെതിരെ മകള്‍
മാര്‍ച്ച് 26ന് മുസ്ലിം - ക്രിസ്ത്യന്‍ മതാചാര പ്രകാരവും 27ന് ഹിന്ദു മതാചാര പ്രകാരവുമുള്ള വിവാഹവും നടന്നു. വേറിട്ട രീതിയില്‍ വിവാഹിതരായ ദമ്പതികള്‍ക്ക് ആശംസകളുടെ പെരുമഴയാണിപ്പോള്‍.