ഭോപ്പാൽ: കാമുകനെ വീട്ടിലേക്ക് വിളിച്ച് വരുത്തി യുവതിയുടെ കുടുംബാംഗങ്ങൾ തീകൊളുത്തി കൊന്നു. സാഗർ ജില്ലയിലെ സെമ്‌ര ലാഹരിയ വില്ലേജിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കുടുംബത്തിലെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
വ്യാഴാഴ്‌ച രാത്രിയാണ് സംഭവം. 25കാരിയായ യുവാവിനെ 23കാരിയായ കാമുകിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. യുവതിക്കും പൊള്ളലേറ്റിട്ടുണ്ട്. യുവതിയെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാനുള്ള ശ്രമത്തിനിടെ യുവാവിന് അബദ്ധത്തിൽ തീപിടിക്കുകയായിരുന്നുവെന്നും കുടുംബാംഗങ്ങൾ ഇരുവരെയും രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നുമാണ് യുവതിയുടെ വാദം.
സാഗറിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവാവ് അന്തരിച്ചത്. യുവാവ് നൽകിയ മരണ മൊഴി പ്രകാരം വ്യാഴാഴ്‌ച രാത്രി യുവാവിന് ഫോൺ വിളി വരികയും യുവതിയുടെ വീട്ടിൽ ചർച്ചയ്ക്കായി വരാൻ ആവശ്യപ്പെടുകയുമായിരുന്നു. യുവാവ് വീട്ടിൽ എത്തിയയുടൻ കുടുംബത്തിലെ നാല് പേർ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. സംഭവത്തെ കുറിച്ചറിഞ്ഞ യുവാവിന്‍റെ വീട്ടുകാർ എത്തിയാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.
യുവതിയുടെ നാല് കുടുംബാംഗങ്ങൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് സൂപ്രണ്ട് അതുൽ സിങ് പറഞ്ഞു. യുവതിയുടെ കുടുംബത്തിന്‍റെ വീട് തകർക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച യുവാവിന്‍റെ കുടുംബാംഗങ്ങൾ വെള്ളിയാഴ്ച വൈകുന്നേരം സാഗർ-ബീനാ റോഡ് ഉപരോധിച്ചു.
Also Read: "പ്രധാനമന്ത്രി എല്ലാ ദിവസവും ജന്മദിനം ആഘോഷിച്ചെങ്കിൽ..!" പി. ചിദംബരം