കൊല്‍ക്കത്ത: ബുദ്ധന്‍റെ ആശയങ്ങള്‍ സമാധാനത്തിന്‍റെയും അഹിംസയുടെയും പാത പിന്തുടരാൻ ആളുകളെ പ്രചോദിപ്പിക്കുന്നുവെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബുദ്ധപൂർണിമ ആഘോഷത്തില്‍ ജനങ്ങള്‍ക്ക് ആശംസയറിയിച്ച് ട്വിറ്ററിലാണ് മമത കുറിപ്പ് പങ്കുവച്ചത്. ബുദ്ധ പൂർണ്ണിമയുടെ ശുഭമായ അവസരത്തിൽ എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ. ബുദ്ധന്‍റെ ആശയങ്ങള്‍ സമാധാനത്തിന്‍റെയും അഹിംസയുടെയും ഐക്യത്തിന്‍റെയും സ്‌നേഹത്തിന്‍റെയും പാത പിന്തുടരാൻ നമ്മെ പ്രചോദിപ്പിക്കട്ടെ. മമത ബാനർജി ട്വീറ്റ് ചെയ്‌തു.
ബുദ്ധമത സ്ഥാപകനായ ശ്രീബുദ്ധന്‍റെ ജനന ദിനത്തിലാണ് ബുദ്ധപൂർണിമ ആഘോഷിക്കുന്നത്. ദക്ഷിണേഷ്യയിലും കിഴക്കൻ ഏഷ്യയിലും ഈ ദിവസം വളരെ ആഘോഷ പൂര്‍വം കൊണ്ടാടുന്നു.
Also Read പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നേപ്പാളിൽ; വിദ്യാഭ്യാസ സഹകരണ കരാറുകളിൽ ഒപ്പുവച്ചേക്കും