ന്യൂഡൽഹി : 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചത് രാഹുൽ ഗാന്ധിയെ (Rahul Gandhi) ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്. ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളും (Arvind Kejriwal) തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയും (Mamata Banerjee) രാഹുൽ ഗാന്ധിയെ ഒഴിവാക്കാന്‍ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ (Mallikarjun Kharge name proposed as PM face) ഇന്ത്യൻ ബ്ലോക്കിന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശിക്കുകയായിരുന്നുവെന്നും ഗിരിരാജ് സിങ് (Giriraj Singh) ആരോപിച്ചു.
രാജ്യത്തെ ആദ്യ ദളിത് പ്രധാനമന്ത്രി എന്ന നിലയിലേക്ക് ഉയര്‍ത്തിക്കാണിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മമതയും കെജ്‌രിവാളും ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ ഖാര്‍ഗെയുടെ പേര് നിര്‍ദേശിച്ചത്. എന്നാൽ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ആദ്യം വിജയിക്കുകയും സഖ്യത്തിന്‍റെ ശക്തി വർദ്ധിപ്പിക്കുകയുമാണ് ലക്ഷ്യമെന്നും മറ്റെല്ലാം പിന്നീട് തീരുമാനിക്കാമെന്നുമാണ് ഖാര്‍ഗെ മറുപടി നല്‍കിയത്.
'രാഹുൽ ഗാന്ധി ഉള്ളപ്പോൾ ഖാർഗെജി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകില്ലെന്ന് കെജ്‌രിവാളിനും മമത ബാനർജിക്കും അറിയാം. രാഹുൽ ഗാന്ധിയെ മത്സരത്തിൽ നിന്ന് പുറത്താക്കാൻ ഇരുവരും കെണിയൊരുക്കുകയാണ്'- ഗിരിരാജ് സിങ് പറഞ്ഞു. അതേസമയം രാജ്യത്തിന്‍റെ പുരോഗതി തടയാനാണ് പ്രതിപക്ഷമായ ഇന്ത്യ ബ്ലോക്കിലെ ഘടകകക്ഷികൾ യോഗം ചേർന്നതെന്നായിരുന്നു കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയുടെ പ്രതികരണം.
'ഇന്ത്യ ബ്ലോക്കിന്‍റെ ഒരു യോഗം നടന്നു. രാജ്യം പുരോഗതി പ്രാപിക്കാതിരിക്കാനാണ് അവര്‍ ഒത്തുചേര്‍ന്നത്'. എൻഡിഎയുടെ ഭാഗമായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ നേതാവ് പറഞ്ഞു. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്തുക ലക്ഷ്യമിട്ടാണ് ഈ പാര്‍ട്ടികള്‍ ഒന്നിച്ചിരിക്കുന്നത്. എന്നാല്‍ മോദിയെ പരാജയപ്പെടുത്തുന്നത് കുട്ടിക്കളിയല്ലെന്നും അത്താവാലെ പറഞ്ഞു.
'നരേന്ദ്ര മോദി ശക്തനായ വ്യക്തിയാണ്. അദ്ദേഹം ഈ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ബിജെപി മൂന്ന് സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിച്ചു. തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രാതിനിധ്യം ഒരു സീറ്റിൽ നിന്ന് എട്ടായി ഉയർന്നു, അതിനാൽ ജനങ്ങൾ ഞങ്ങളോടൊപ്പമുണ്ട്' - അത്താവാലെ കൂട്ടിച്ചേർത്തു.
ALSO READ: മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് മമതയും കെജ്‌രിവാളും; ആദ്യം ജയിക്കണമെന്ന് ഖാർഗെ
ALSO READ: കോൺഗ്രസിന്‍റെ 2024 ഒരുക്കം : ഗെലോട്ട്, ബാഗേല്‍, കമൽനാഥ് എന്നിവരുടെ 'ഭാവി' തീരുമാനിക്കാന്‍ ഖാര്‍ഗെ