മാലദ്വീപ് വിദേശകാര്യ മന്ത്രി ദ്വിദിന സന്ദര്‍ശനത്തിനായി നാളെ ഇന്ത്യയിലെത്തും - ഇന്ത്യ
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി അബ്ദുള്ള ഷാഹിദ് കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി: മാലദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദ് ദ്വിദിന സന്ദര്‍ശനത്തിനായി നാളെ ഇന്ത്യയിലെത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ചർച്ച നടത്തുകയും, കൊവിഡ് മഹാമാരിക്ക് ശേഷമുള്ള പൊതുജനാരോഗ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന പരിപാടിയില്‍ വെര്‍ച്വലായി പങ്കെടുക്കുകയും ചെയ്യും. ഏപ്രില്‍ 16ന് വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഇന്ത്യയുമായി നല്ല ബന്ധം കൊണ്ടുപോകുന്ന രാജ്യമാണ് മാലദ്വീപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാഗര്‍(സെക്യൂരിറ്റി ആന്‍റ് ഗ്രോത്ത് ഫോര്‍ ഓള്‍ ഇന്‍ ദ റീജിയണ്‍) പദ്ധതിയില്‍ മാലദ്വീപ് പ്രത്യേത സ്ഥാനം വഹിക്കുന്നുണ്ട്. ഷാഹിദിന്‍റെ സന്ദർശനത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്.