ETV Bharat / bharat

മഹേഷ് ബാബുവിന്‍റെ സഹോദരനും നടനും നിർമാതാവുമായ രമേഷ് ബാബു അന്തരിച്ചു

ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

Mahesh Babus brother Ramesh Babu passes away  മഹേഷ് ബാബുവിന്‍റെ സഹോദരൻ രമേഷ് ബാബു അന്തരിച്ചു  നടൻ രമേഷ് ബാബു അന്തരിച്ചു  അർജുൻ അതിഥി നിർമാതാവ് രമേഷ് ബാബു മരിച്ചു  ഘട്ടമനേനി കൃഷ്ണയുടെ മകൻ മരിച്ചു  actor and producer Ramesh Babu died  gmb mahesh babu
മഹേഷ് ബാബുവിന്‍റെ സഹോദരനും നടനും നിർമാതാവുമായ രമേഷ് ബാബു അന്തരിച്ചു
author img

By

Published : Jan 9, 2022, 1:24 PM IST

ഹൈദരാബാദ് : തെലുഗു സൂപ്പർതാരം മഹേഷ് ബാബുവിന്‍റെ സഹോദരനും ആദ്യകാല നടൻ ഘട്ടമനേനി കൃഷ്ണയുടെ മകനുമായ ഘട്ടമനേനി രമേഷ് ബാബു അന്തരിച്ചു. നടന്‍, നിർമാതാവ് എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. 56ാം വയസിലാണ് വിയോഗം. ശനിയാഴ്ച രാത്രി ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നായിരുന്നു അന്ത്യം.

'പ്രിയപ്പെട്ട ഘട്ടമനേനി രമേഷ് ബാബുവിന്‍റെ വേര്‍പാട് വളരെ ദുഖത്തോടെയാണ് ഞങ്ങൾ അറിയിക്കുന്നത്. ഞങ്ങളുടെ ഹൃദയങ്ങളിൽ അദ്ദേഹം എന്നെന്നും ജീവിക്കും', മഹേഷ് ബാബു എന്‍റർടെയ്ൻമെന്‍റിന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലായ ജി.എം.ബി എന്‍റർടെയ്ൻമെന്‍റ് അറിയിച്ചു. നിലവിലെ കൊവിഡ് സാഹചര്യത്തിൽ ഒത്തുചേരൽ അനിവാര്യമല്ലാത്തതിനാൽ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്ന് കുടുംബാംഗങ്ങൾ അഭ്യർഥിക്കുന്നതായും ട്വീറ്റിൽ പറയുന്നു.

ALSO READ:വിശാല്‍ ദദ്‌ലാനിയുടെ പിതാവ് അന്തരിച്ചു

അച്ഛൻ കൃഷ്ണയുടെ സിനിമകളിലൂടെ ബാലതാരമായാണ് രമേഷ് ബാബു തന്‍റെ സിനിമ ജീവിതം ആരംഭിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ ചെയ്തു. 'അർജുൻ', 'അതിഥി' തുടങ്ങിയ ഹിറ്റ് സിനിമകളിലൂടെ നിർമാണ രംഗത്തും തിളങ്ങി.

  • Shocked and deeply saddened by the demise of Shri.G.Ramesh babu. My heartfelt condolences to Shri.Krishna garu ,@urstrulyMahesh and all the family members. May the Almighty give strength to the family to cope with the tragic loss.

    — Chiranjeevi Konidela (@KChiruTweets) January 9, 2022 " class="align-text-top noRightClick twitterSection" data=" ">

താരത്തിന്‍റെ മരണവാർത്തയറിഞ്ഞ് നിരവധി പ്രമുഖരാണ് അനുശോചനം അറിയിച്ചിരിക്കുന്നത്. 'രമേഷ് ബാബുവിന്‍റെ വിയോഗത്തിൽ ഞെട്ടലും അഗാധമായ ദുഖവും രേഖപ്പെടുത്തുന്നു. കൃഷ്ണ, മഹേഷ് ബാബു, കുടുംബാംഗങ്ങൾ എന്നിവരോടെല്ലാം അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ അനുശോചനം അറിയിക്കുന്നു. ഈ ദാരുണമായ നഷ്ടം അതിജീവിക്കാൻ സർവ്വശക്തൻ കുടുംബത്തിന് ശക്തി നൽകട്ടെ'- ചിരഞ്ജീവി ട്വീറ്റ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.