മുംബൈ: മഹാരാഷ്‌ട്രയിലെ എംഎല്‍എമാര്‍ക്ക് താമസ സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത് കോടിക്കണക്കിന് രൂപ. എംഎല്‍എമാരുടെ ഔദ്യോഗിക വസതിയുടെ നിര്‍മിതിയിലുള്ള അപാകതകള്‍ മൂലം 25 വര്‍ഷത്തിനുള്ളില്‍ കെട്ടിടം തകരുമെന്നാണ് വിലയിരുത്തല്‍. ഇതേ സ്ഥലത്ത് തന്നെ മറ്റൊരു കെട്ടിടം നിര്‍മിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
ചില സാങ്കേതിക തടസങ്ങള്‍ മൂലം പുതിയ കെട്ടിടത്തിന്‍റെ നിര്‍മാണം ഇതുവരെയും ആരംഭിച്ചിട്ടില്ല. അതിനാലാണ് സര്‍ക്കാര്‍ എംഎല്‍എമാര്‍ക്ക് താമസസൗകര്യമൊരുക്കാന്‍ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നത്. എംഎല്‍എമാരുടെ ഔദ്യോഗിക വസതിയായ 'മനോര[യുടെ പുനര്‍നിര്‍മാണത്തിന് വേണ്ടിയെടുത്ത വാണിജ്യ ടെന്‍ഡര്‍ എല്‍&റ്റി, ടാറ്റ പോലുള്ള കമ്പനികള്‍ പിന്‍വലിച്ചിരുന്നു.
അതിനാല്‍ തന്നെ ടെന്‍ഡറില്‍ അവശേഷിക്കുന്നത് 'ഷപൂര്‍ജി പലാഞ്ജി' എന്ന കമ്പനി മാത്രമാണ്. എന്നാല്‍, തുടക്കം മുതല്‍ തന്നെ കെട്ടിട നിര്‍മിതിക്കായി കമ്പനി 1,200 കോടി രൂപ കണക്കാക്കിയിരിക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഒരിക്കല്‍ കൂടി ടെന്‍ഡര്‍ വിളിക്കാനൊരുങ്ങുകയാണ്. നരിമാന്‍ പോയിന്‍റിലുള്ള എംഎല്‍എമാരുടെ ഔദ്യോഗിക വസതിയുടെ പുര്‍നിര്‍മിതിക്കായി സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് ടെന്‍ഡര്‍ പുറപ്പെടുവിച്ചിരിക്കുകയാണ്.
പുനര്‍നിര്‍മാണത്തിനൊരുങ്ങുന്ന 'മനോര'യുടെ നിര്‍മാണചിലവ് 850 മുതല്‍ 1,000 കോടി രൂപ വരെയാണ്. ‘മനോരയുടെ’ പുനർവികസനം പ്രത്യക്ഷത്തിൽ നടക്കുന്നതിനാൽ സംസ്ഥാനത്തെ ഖജനാവിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. വസതികള്‍ വാസയോഗ്യമല്ലാത്തതിനാല്‍ ഒരാള്‍ക്ക് പ്രതിമാസം ഒരു ലക്ഷം രൂപയാണ് താമസ ചിലവ്.
പൊതുമരാമത്ത് വകുപ്പിന്‍റെ റിപ്പോര്‍ട്ടുകള്‍ പ്രാകാരം 2018 മുതല്‍ ഇതിനായി തന്നെ 115 കോടി രൂപ ചിലവഴിച്ചുകഴിഞ്ഞു. മഹാരാഷ്‌ട്ര കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റി പദ്ധതിക്കായി 5.4ന്റെ ഫ്ലോർ സ്‌പേസ് ഇൻഡക്‌സ് അംഗീകരിച്ചു. പദ്ധതിയ്‌ക്കാവശ്യമായ എല്ലാ അനുവാദങ്ങളും ഇതിനോടകം തന്നെ അംഗീകരിച്ചുകഴിഞ്ഞു.
13,429 ചതുരശ്ര അടി വരുന്ന കെട്ടിടത്തിന്‍റെ പുനര്‍നിര്‍മാണം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അവസാനിക്കും. 600 ചതുരശ്ര അടി, 400 ചതുരശ്ര അടി, തുടങ്ങിയ വിസ്‌തീർണത്തിൽ രണ്ട് ടവറുകളിലായി 25 നിലകളും 45 നിലകളുമുള്ള 850 മുറികൾ നിർമ്മിക്കാനാണ് സംസ്ഥാന സർക്കാർ പദ്ധതിയിടുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ട് എന്‍ജിനീയര്‍ പി. പി ബങ്കോസാവി പറഞ്ഞു.