ന്യൂഡല്‍ഹി: വെറും നാലുമാസം മാത്രമകലെ ലോക്‌സഭ തെരഞ്ഞെടുപ്പ്. ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് വന്‍ സംസ്ഥാനങ്ങളില്‍ നേടിയ വലിയ വിജയം നല്‍കുന്ന ആത്മ വിശ്വാസം ബിജെപിക്ക് കൈമുതലായുണ്ട്. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടനം ലോക്‌സഭ തെരഞ്ഞെടുപ്പുകളിലെ ജനഹിതമറിയാനുള്ള അളവുകോലല്ലെന്ന് കൃത്യമായറിയുന്നവരാണ് ബിജെപി.
2018 മുതലുള്ള തെരഞ്ഞെടുപ്പ് ചിത്രം പരിശോധിക്കുമ്പോള്‍ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് തൊട്ടു പിറകെ വന്ന ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ ജനവിധി കീഴ്മേല്‍ മറിയുന്നത് രാജ്യം കണ്ടതാണ്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഫലം വന്ന നാല് സംസ്ഥാനങ്ങളില്‍ മൂന്നിലും 2018ല്‍ അധികാരത്തിലെത്തിയത് കോണ്‍ഗ്രസായിരുന്നു. അവിടെയൊക്കെ അഞ്ചു മാസത്തിനകം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയത് ബിജെപിയായിരുന്നു. ആ പതിവ് ഇത്തവണ ആവര്‍ത്തിക്കരുതെന്ന് ബിജെപി ആഗ്രഹിക്കുന്നു.
2003ല്‍ നിയസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി തന്നെയായിരുന്നു തൊട്ടടുത്ത വര്‍ഷം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും വെന്നിക്കൊടി പാറിച്ചത്. 2008 നിയമസഭ തെരഞ്ഞടുപ്പിലും 2009 ലോക്‌സഭ തെരഞ്ഞെടുപ്പിലും പിന്നീട് 2013 നിയമസഭ തെരഞ്ഞെടുപ്പിലും 2014 ലോക്‌സഭ തെരഞ്ഞെടുപ്പിലും ഇതേ പാറ്റേണ്‍ ആവര്‍ത്തിച്ചു. എന്നാല്‍ 2018 പതിവ് തെറ്റിച്ചു.
2018ല്‍ കോണ്‍ഗ്രസിന് 114 സീറ്റും ബിജെപിക്ക് 109 സീറ്റുമായിരുന്നു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോള്‍ 29 ലോക്‌സഭ മണ്ഡലങ്ങളില്‍ 28 എണ്ണവും നേടിയത് ബിജെപിയായിരുന്നു. കോണ്‍ഗ്രസിന് കിട്ടിയത് ഒരു സീറ്റാണ്. കൂടുതല്‍ ആഴത്തില്‍ പരിശോധിക്കുമ്പോള്‍ 208 നിയമസഭ പരിധികളില്‍ ബിജെപിക്കായിരുന്നു ലീഡ്. കോണ്‍ഗ്രസിന് മുന്നേറ്റം ലഭിച്ചത് 22 ഇടത്ത് മാത്രമായിരുന്നു.
29 ലോക്‌സഭ സീറ്റുകളുള്ള മധ്യപ്രദേശില്‍ ഇത്തവണ ബിജെപി കൈവരിച്ച തിളക്കമാര്‍ന്ന വിജയത്തില്‍ അവര്‍ക്ക് നേടാനായത് 162 സീറ്റാണ്. കോണ്‍ഗ്രസിന് ലഭിച്ചത് 65 സീറ്റും. അഞ്ചു മാസം മാത്രമകലെ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആര് നേടും എന്തു നേടുമെന്നതാണ് ഇനി ഉത്തരം കിട്ടാനുള്ള ചോദ്യം.
2018ല്‍ മധ്യപ്രദേശില്‍ ലഭിച്ച വോട്ടുകള്‍:
പാര്‍ട്ടി | വോട്ടുകള്‍ |
ബിജെപി | 109 |
കോണ്‍ഗ്രസ് | 114 |
മറ്റുള്ളവര്‍ | 7 |
2019 ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍:
പാര്‍ട്ടികള്‍ | വോട്ടുകള്‍ | ശതമാനം |
ബിജെപി | 208 | 28-58 % |
കോണ്‍ഗ്രസ് | 22 | 1-34.5 % |
രാജസ്ഥാനില്‍ 2003ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി 2004 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം സീറ്റുകള്‍ നേടി. 2008ല്‍ നിയമസഭയിലേക്ക് ഭൂരിപക്ഷം നേടിയ കോണ്‍ഗ്രസ് തന്നെ 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും നേട്ടം കൊയ്‌തു. 2013ലെ നിയമസഭ തെരഞ്ഞെടുപ്പിലും 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും രാജസ്ഥാനില്‍ നിന്ന് നേട്ടം കൊയ്‌ത ബിജെപി ഈ പാറ്റേണ്‍ ആവര്‍ത്തിച്ചു.
എന്നാല്‍ അവിടേയും 2018 ലെ കണക്കുകള്‍ തെറ്റിച്ചു. 2018ലെ നിയസഭ തെരഞ്ഞെടുപ്പില്‍ ഭരണം പിടിച്ച കോണ്‍ഗ്രസ് പക്ഷേ അഞ്ചു മാസം കഴിഞ്ഞ് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 'സംപൂജ്യ'രായി. ആകെയുള്ള 25 ല്‍ 24 എണ്ണം ബിജെപിയും ഒന്ന് സഖ്യകക്ഷിയായ ആര്‍എല്‍പിയും നേടി.
നിയമസഭയില്‍ 100 സീറ്റ് നേടി അധികാരത്തിലെത്തിയ കോണ്‍ഗ്രസ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 16 നിയമസഭ മണ്ഡലങ്ങളില്‍ മാത്രമാണ് ഒന്നാമതെത്തിയത്.176 മണ്ഡലങ്ങളില്‍ ബിജെപി ഒന്നാമതെത്തി. മാറി മറിയുന്ന ജനവിധിയുടെ മറ്റൊരു ഉദാഹരണമായി രാജസ്ഥാന്‍ മാറി.
2018ലെ രാജസ്ഥാനില്‍ ലഭിച്ച വോട്ടുകള്‍:
പാര്‍ട്ടി | വോട്ടുകള്‍ |
ബിജെപി | 73 |
കോണ്‍ഗ്രസ് | 100 |
ബിടിപി | 2 |
ആര്‍എല്‍പി | 3 |
2019 ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍:
പാര്‍ട്ടി | വോട്ടുകള്‍ |
ബിജെപി | 176 |
കോണ്‍ഗ്രസ് | 16 |
ബിടിപി | 1 |
ആര്‍എല്‍പി | 7 |
ഛത്തീസ്‌ഗഡില്‍ 2003 ലും 2008 ലും 2013 ലും നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കായിരുന്നു ഭരണം. 2004, 2009, 2014 ലോക്‌സഭ തെരഞ്ഞെടുപ്പുകളിലും വിജയം ആവര്‍ത്തിച്ച് ബിജെപി പാറ്റേണ്‍ സൃഷ്‌ടിച്ചു. അവിടേയും 2018ല്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു.
2018ല്‍ 90 അംഗ നിയമസഭയില്‍ 68 സീറ്റ് നേടി കോണ്‍ഗ്രസ് ഭരണം പിടിച്ചു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 11ല്‍ ഒമ്പതും പിടിച്ച് ബിജെപി ചിത്രം മാറ്റി വരച്ചു.
2018ലെ ഛത്തീസ്‌ഗഡിലെ വോട്ടുകള്‍:
പാര്‍ട്ടി | വോട്ടുകള്‍ |
കോണ്‍ഗ്രസ് | 68 |
ബിജെപി | 15 |
മറ്റുള്ളവര്‍ | 7 |
2019 ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍:
പാര്‍ട്ടികള്‍ | വോട്ടുകള്‍ | ശതമാനം |
ബിജെപി | 66 | 9-50.70 % |
കോണ്‍ഗ്രസ് | 24 | 40.91% |
2014ല്‍ മാത്രം രൂപീകരിക്കപ്പെട്ട തെലങ്കാനയില്‍ പക്ഷേ 2014 ലും 2018ലും ഒരേ പാറ്റേണിലാണ് തെരഞ്ഞെടുപ്പ് ഫലം വന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിആര്‍എസ് തന്നെ ലോക്‌സഭയിലും പരമാവധി നേട്ടമുണ്ടാക്കി.
2018ലെ തെലങ്കാനയിലെ വോട്ടുകള്‍
പാര്‍ട്ടി | വോട്ടുകള്‍ |
ടിആര്‍എസ് | 88 |
കോണ്‍ഗ്രസ് | 19 |
ബിജെപി | 3 |
എഐഎംഇഎം | 7 |
2019 ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍:
പാര്‍ട്ടികള്‍ | വോട്ടുകള്‍ | ശതമാനം |
ബിജെപി | 21 | 4-19.65 % |
കോണ്‍ഗ്രസ് | 21 | 3-29.79 % |
ടിആര്‍എസ് | 71 |