ETV Bharat / bharat

ഫെബ്രുവരി 28നകം പാൻ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് എല്‍ഐസി - lic policy holders pan updation

2022 ഫെബ്രുവരി 28നകം പാൻ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാത്ത പോളിസി ഉടമകളെ ഐപിഒയില്‍ പരിഗണിക്കില്ലെന്ന് എല്‍ഐസി വ്യക്തമാക്കിയിട്ടുണ്ട്

എല്‍ഐസി ഐപിഒ  എല്‍ഐസി പോളിസി ഉടമകള്‍ പാന്‍ കാര്‍ഡ്  എല്‍ഐസി രേഖകള്‍ പാന്‍  എല്‍ഐസി പ്രാഥമിക ഓഹരി വില്‍പ്പന  lic Initial public offering  lic policy holders pan updation  lic discounted ipo shares
എല്‍ഐസി ഐപിഒ: പോളിസി ഉടമകള്‍ ഫെബ്രുവരി 28നകം പാന്‍ അപ്പ്‌ഡേറ്റ് ചെയ്യണം
author img

By

Published : Feb 16, 2022, 2:52 PM IST

മുംബൈ: ഫെബ്രുവരി 28നകം പോളിസി രേഖകളില്‍ പെര്‍മനന്‍റ് അക്കൗണ്ട് നമ്പർ (പാന്‍) സംബന്ധിച്ച വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ പോളിസി ഉടമകളോട് ആവശ്യപ്പെട്ട് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി). വരാനിരിക്കുന്ന പ്രാഥമിക ഓഹരി വില്പനയില്‍ (ഐപിഒ) പങ്കെടുക്കുന്നതിനായാണ് പാന്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള നിര്‍ദേശം.

ഫെബ്രുവരി 13ന് വിപണി നിയന്ത്രണ ഏജന്‍സിയായ സെബിക്ക് സമർപ്പിച്ച കരട് രേഖയിലാണ് (ഡ്രാഫ്‌റ്റ് റെഡ് ഹെറ്റിങ് പ്രോസ്‌പെക്‌റ്റസ്) ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 2022 ഫെബ്രുവരി 28നകം പാൻ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാത്ത പോളിസി ഉടമകളെ ഐപിഒയില്‍ പരിഗണിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

എൽഐസിയുടെ വെബ്‌സൈറ്റിൽ നേരിട്ടോ ഏജന്‍റുമാരുടെ സഹായത്തോടെയോ പാന്‍ വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാം. എൽഐസിയുടെ ഒന്നോ അതിലധികമോ പോളിസികൾ ഉള്ള, ഇന്ത്യയില്‍ താമസിക്കുന്ന, പോളിസി ഉടമകള്‍ക്ക് പോളിസി ഹോൾഡർ റിസർവേഷൻ ഭാഗത്തിന് കീഴിൽ അപേക്ഷിക്കാൻ അർഹതയുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു.

31.6 കോടിയിലധികം ഓഹരികളാണ് മാര്‍ച്ചില്‍ ഐപിഒയിലൂടെ വിപണിയിലെത്തുന്നത്. ഓഹരിയില്‍ പത്ത് ശതമാനം എല്‍ഐസി ജീവനക്കാർക്കും പോളിസി ഉടമകള്‍ക്കും മാറ്റിവച്ചിട്ടുണ്ട്. ഈ വിഭാഗത്തിന് കിഴിവും ലഭിക്കും.

Also read: ഐഫോണ്‍ 6 പ്ലസിനെ 'വിന്‍റേജ്' ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ആപ്പിള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.