ന്യൂഡൽഹി: കൊവിഡ് മഹാമാരിയില്‍ ജാഗ്രത കൈവിടരുതെന്നും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈദ്, അക്ഷയ തൃതീയ, ഭഗവാൻ പരശുരാമന്‍റെ ജന്മദിനം, വൈശാഖ ബുദ്ധ പൂർണിമ തുടങ്ങി ആഘോഷദിനങ്ങളോടനുബന്ധിച്ച് ഞായറാഴ്‌ച (24.04.2022) നടത്തിയ പ്രതിമാസ മൻ കി ബാത്ത് റേഡിയോ പ്രക്ഷേപണത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് ഉയർന്നുവരുന്ന കൊവിഡ്-19 സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുമായി മോദി ബുധനാഴ്‌ച വീഡിയോ കോൺഫറൻസിലൂടെ കൂടിക്കാഴ്‌ച നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഒരു ദിവസം 2,593 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, ഇന്ത്യയിലെ മൊത്തം കേസുകളുടെ എണ്ണം 4,30,57,545 ആയി ഉയർന്നു. സജീവ കേസുകൾ 15,873 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരണസംഖ്യ 5,22,193 ആയി ഉയർന്നു. രാജ്യവ്യാപകമായി കൊവിഡ്-19 വാക്സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ നൽകിയിട്ടുള്ള ക്യുമുലേറ്റീവ് ഡോസുകൾ 187.67 കോടി കവിഞ്ഞു.
Also read: INDIA COVID | രാജ്യത്തെ കൊവിഡ് കണക്കിൽ വർധനവ്; 2,593 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു