ETV Bharat / bharat

കര്‍ഷകരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ ; പദ്ധതി 100 കോടിയുടേത്

author img

By

Published : Aug 8, 2021, 5:37 PM IST

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് നൂറ് കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത്.

Karnataka govt scholarships  കര്‍ഷകര്‍  കര്‍ഷക സ്കോളര്‍ഷിപ്പ്  കര്‍ഷകരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്
കര്‍ഷകരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുമെന്ന് കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു : കര്‍ഷകരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസാഭായോഗമാണ് നൂറ് കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് പത്താം തരം ജയിച്ച ശേഷം പഠനം തുടരുന്ന കുട്ടികള്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക.

സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് കുട്ടികളുടെ അക്കൗണ്ടില്‍ നേരിട്ട് ലഭ്യമാക്കും. സംസ്ഥാനത്ത് അംഗീകൃത യൂണിവേഴ്‌സിറ്റികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്ന കുട്ടികള്‍ക്കാണ് ആനുകൂല്യം ലഭിക്കുകയെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പിയുസി ഐടിഐ കോഴ്‌സുകള്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിവര്‍ഷം 2500 രൂപയാണ്. ഇതില്‍ തന്നെ പെണ്‍കുട്ടികള്‍ക്ക് 3000 രൂപ നല്‍കും. ബിഎ ബിഎസ്‌സി, ബി കോം, എംബിബിഎസ് ബിഇ, കോഴ്‌സുകള്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്ക് 5000 രൂപയും പെണ്‍കുട്ടികള്‍ക്ക് 5500 രൂപയും നല്‍കും.

കൂടുതല്‍ വായനക്ക്:- സാമുദായിക അവകാശങ്ങളുടെ സംരക്ഷണം കടമയെന്ന് മമതാബാനര്‍ജി

നിയമം, പാരാമെഡിക്കല്‍, നഴ്‌സിങ് തുടങ്ങിയ തോഴിലധിഷ്‌ഠിത കോഴ്‌സുകള്‍ ചെയ്യുന്ന ആണ്‍കുട്ടികള്‍ക്ക് 7500 രൂപയും പെണ്‍കുട്ടികള്‍ക്ക് 8000 രൂപയും നല്‍കും. ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ പഠിക്കുന്ന ആണ്‍കുട്ടിക്ക് 10,000 രൂപയും പെണ്‍കുട്ടിക്ക് 11,000 രൂപയും നല്‍കുമെന്നുമാണ് സര്‍ക്കാര്‍ തീരുമാനം.

എന്നാല്‍ സര്‍ക്കാറിന്‍റെ മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കില്ല. മാത്രമല്ല പ്രത്യേക വിഷയങ്ങള്‍ പഠിക്കുന്നവര്‍ക്ക് മാത്രമേ സ്കോളര്‍ഷിപ്പ് നല്‍കുകയുള്ളൂവെന്നും സര്‍ക്കാര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.