ജയറാമിന്‍റെ മകനും (Actor Jayaram son) നടനുമായ കാളിദാസ് ജയറാമിന്‍റെ (Kalidas Jayaram) വിവാഹ നിശ്ചയം കഴിഞ്ഞു. മോഡലായ തരിണി കലിംഗരായര്‍ ആണ് കാളിദാസിന്‍റെ പ്രതിശ്രുത വധു (Kalidas Jayaram engagement). കാളിദാസിന്‍റയും തരിണിയുടെയും വിവാഹ നിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് (Kalidas Jayaram engaged with Tarini Kalingarayar).
ജയറാം, പാര്‍വതി, മകള്‍ മാളവിക എന്നിവരെയും വിവാഹ നിശ്ചയ ദൃശ്യങ്ങളില്‍ കാണാം. ഏറെ നാളായുള്ള പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. നേരത്തെ തന്നെ കാളിദാസിന്‍റെയും തരിണിയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട് (Kalidas Jayaram Tarini Kalingarayar pictutes). ഒരു തിരുവോണ ദിനത്തില്‍ തന്‍റെ കുടുംബത്തിനൊപ്പമുള്ള തരിണിയുടെ ചിത്രം കാളിദാസ് പങ്കുവച്ചിരുന്നു.
ഇതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തരിണിയുമായി താന്‍ പ്രണയത്തിലാണെന്ന് അടുത്തിടെയാണ് കാളിദാസ് വെളിപ്പെടുത്തിയത് (Kalidas Jayaram revealed about his marriage). ഈ വാലന്‍ന്‍റൈന്‍ ദിനത്തിലാണ് കാളിദാസ് തന്‍റെ പ്രണയം വെളിപ്പെടുത്തിയത്. തുടര്‍ന്ന് താന്‍ വിവാഹിതനാകാന്‍ പോകുന്നുവെന്ന് ഒരു പൊതുവേദിയില്‍ വച്ചും കാളിദാസ് വെളിപ്പെടുത്തി.
ഷീ തമിഴ് നക്ഷത്രം അവാര്‍ഡ്‌സ് 2023ല്‍ (She Tamil Nakshatram Awards 2023) തരിണിക്കൊപ്പം എത്തിയപ്പോഴായിരുന്നു വിവാഹത്തെ കുറിച്ചുള്ള കാളിദാസിന്‍റെ വെളിപ്പെടുത്തല്‍. അന്ന് ബെസ്‌റ്റ് ഫാഷന്‍ മോഡലിനുള്ള 2023ലെ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ തരിണി വേദിയില്‍ എത്തിയപ്പോള്‍ അവതാരക കാളിദാസ് ജയറാമിനെയും വേദിയിലേയ്‌ക്ക് ക്ഷണിച്ചിരുന്നു.
Also Read: കാളിദാസും നമിതയും ഒന്നിക്കുന്ന 'രജനി' തിയേറ്ററിലേക്ക്; നവംബർ 17ന് റിലീസ്
എന്താണ് നിങ്ങള്‍ തമ്മിലുള്ള ബന്ധമെന്ന് കാളിദാസിനോട് അവതാരക ചോദിക്കുകയും ചെയ്‌തിരുന്നു. ഇതിന് മറുപടിയായാണ് തരിണിയെ താന്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്ന് കാളിദാസ് പറഞ്ഞത്. തുടര്‍ന്ന് സൂര്യയുടെ ശബ്‌ദത്തില്‍ കാളിദാസ്, തരിണിയെ പ്രൊപ്പോസ് ചെയ്യുകയും, തരിണിയെ എടുത്തുയര്‍ത്തുകയും ചെയ്‌തിരുന്നു. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്‌തു. 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പ് കൂടിയാണ് തരിണി കലിംഗരായര്‍. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദ ധാരി കൂടിയാണ് തരിണി.
അതേസമയം 'രജനി' ആണ് കാളിദാസിന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം (Kalidas Jayaram upcoming movie). നവംബര്‍ 17നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത് (Rajani Releasing date). കാളിദാസിനെ കൂടാതെ നമിത പ്രമോദ്, സൈജു കുറുപ്പ്, റീബ മോണിക്ക എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. വിനില്‍ വർഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നവരസ ഫിലിംസിന്‍റെ ബാനറില്‍ ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് നിർമാണം.
Also Read: Kalidas -Namitha Pramod Movie 'Rajani': കാളിദാസ് - നമിത പ്രമോദ് ചിത്രം 'രജനി' പ്രദർശനത്തിന്