ന്യൂഡൽഹി: ജാർഖണ്ഡ് മന്ത്രിസഭ വിപുലീകരണ വാർത്തകൾ തള്ളി മുഖ്യമന്ത്രി ഹേമന്ത് സോറൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കോൺഗ്രസ് ഹൈക്കമാന്‍റിനെയും സന്ദർശിക്കാനായി ഹേമന്ത് സോറൻ നിലവിൽ ഡൽഹിയിലുണ്ട്.
എവിടെ നിന്നാണ് ഇത്തരത്തിലുള്ള വാർത്തകൾ വരുന്നതെന്ന് അറിയില്ല. മാധ്യമങ്ങളിലെ മാത്രം വാർത്തയാണിതെന്നും ഇതിൽ സത്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാനത്തിന്‍റെ വികസനത്തിനാണ് നിലവിൽ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതൃസ്ഥാനത്തെ സംബന്ധിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ബിജെപിയാണെന്ന് ബാബു ലാൽ മറാണ്ടിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
കൊവിഡ് മൂന്നാം ഘട്ടത്തെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം തരംഗത്തിൽ കൊവിഡ് സൃഷ്‌ടിച്ചേക്കാവുന്ന ആഘാതവും കൂടുതൽ ശാസ്‌ത്രീയതയോടെ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുമായി ആശയ വിനിമയം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിൽ നിന്ന് ആവശ്യമായ സഹായങ്ങൾ സംസ്ഥാന സർക്കാരിന് ലഭിച്ചില്ലെന്നും കൊവിഡ് മൂന്നാം തരംഗത്തിലെങ്കിലും കേന്ദ്രത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: ജാർഖണ്ഡ് സർക്കാർ പരാജയമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ